വൃക്കകൾ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ്. ശരീരത്തെ ശുദ്ധീകരിച്ചു കൊണ്ട് വിഷാംശം പുറന്തള്ളുന്നതിൽ ഇതിനു പ്രധാന പങ്കുണ്ട്. വൃക്കയുടെ ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാത്തത് പലപ്പോഴും ശരീരത്തിൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഇന്ന് നാം അടങ്ങുന്ന ജനവിഭാഗം വൃക്കരോഗ ലക്ഷണങ്ങളെ കൂടുതലായി നേരിടേണ്ടി വരുന്നുണ്ട് എന്നറിയുമ്പോൾ ഉറപ്പായും നിങ്ങൾ ആശ്ചര്യപ്പെടും. കണക്കെടുത്താൽ ഇന്ന് മറ്റ് രോഗങ്ങൾ പോലെ തന്നെ ഏറ്റവും കൂടുതൽ നേരിടേണ്ടിവരുന്ന രോഗലക്ഷണങ്ങളുടെ കൂട്ടത്തിൽ ഇതും ഉണ്ടെന്നു പറയാം. പണ്ടൊക്കെ രക്താതിമർദ്ദം, പ്രമേഹം അല്ലെങ്കിൽ വൃക്കരോഗങ്ങളുടെ കുടുംബ ചരിത്രമുള്ളവരിൽ മാത്രമാണ് കൂടുതലായും വൃക്കരോഗങ്ങൾ സാധാരണയായി കണ്ടുവരുന്നത്. എന്നാൽ ഇന്നത്തെ കാര്യം അങ്ങനെയല്ല. ഒരാളുടെ നിത്യജീവിതത്തെ അപകടത്തിലേക്ക് തള്ളിവിടാൻ കഴിയുന്ന വൃക്കരോഗങ്ങൾക്ക് കാരണമായി മാറാൻ പ്രായാധിക്യം, കുറഞ്ഞ ജനന ഭാരം, ദീർഘകാലമായ ചില മരുന്നുകളുടെ ഉപയോഗം, അമിതവണ്ണം എന്നിവ ഉൾപ്പെടാം. ഒരാൾക്ക് വൃക്കസംബന്ധമായ എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാവും ? വൃക്കരോഗത്തിന്റെ ഏറ്റവും സാധാരണമായ ഏഴ് അടയാളങ്ങൾ ഇതാ.
watch video