ക്യാൻസറിന്റെ ലക്ഷണമാണ്

Posted on

എന്താണ് അടയാളങ്ങളും ലക്ഷണങ്ങളും? പരിക്ക്, രോഗങ്ങൾ, മറ്റ് ശാരീരിക അസ്വസ്ഥതകൾ എന്നിവയുടെ സൂചനകളാണ് ഇവ. അതായത് നമ്മുടെ ശരീരത്തിൽ ഏതെങ്കിലും അവയവങ്ങൾ ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നത് എന്നതിന്റെ സൂചനകൾ! ഇത്തരം ലക്ഷണങ്ങൾ പലപ്പോഴും രോഗം ഉള്ള വ്യക്‌തി മനസ്സിലാക്കാൻ ശരീരം നൽകുന്ന മുന്നറിയിപ്പാണ്. എന്നാൽ മറ്റൊരു പ്രധാന കാര്യം കേവലം അടയാളമോ ലക്ഷണമോ രോഗത്തിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കാൻ പര്യാപ്തമാകുന്നത് ആകണമെന്നുമില്ല. ഇത് പോലെ തന്നെയാണ് കാൻസറിന്റെ ലക്ഷണങ്ങളും അടയാളങ്ങളും. പലപ്പോഴും നമ്മുടെ ശരീരം നൽകുന്ന ഇത്തരം സൂചനകൾ നാം കൃത്യ സമയത്ത് മനസ്സിലാക്കാൻ കഴിയാതെ പോകുന്നതാണ് ചികിത്സ വൈകുന്നതും പിന്നീട് രോഗം മൂർച്ഛിച്ച് മരണത്തിന് കാരണമാകുന്നതും.

watch video

Leave a Reply

Your email address will not be published.