വേദന കൊണ്ട് പുളയുന്ന ശ്രീവിദ്യയ്ക്ക് മരുന്ന് വാങ്ങാൻ പോലും ഗണേഷ് കുമാർ സമ്മതിച്ചിരുന്നില്ല,ഇതുമായി ബന്ധപ്പെട്ട ഒരു കേസ് തന്നെ ഉണ്ട്:ഉഷ

എണ്ണൂറിലധികം സിനിമകൾ,അഭിനേത്രി,കേരളത്തിനകത്തും പുറത്തുമായി നിരവധി ആരാധകർ,ഗായിക,53 വർഷം നീണ്ട കലാജീവിതം,എന്നീ ഭാഗ്യങ്ങൾ കൊണ്ടെല്ലാം ഓരോരുത്തരെയും അസൂയപ്പെടുത്തുന്ന ജീവിതമായിരുന്നു ആ താരത്തിന്റേത്.നിരവധി ആളുകൾ ശ്രീവിദ്യ എന്ന നടിയെ സൗന്ദര്യവും അഭിനയ ശേഷിയും ഒക്കെ കണ്ട് സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു.നിരവധി സൗഭാഗ്യങ്ങൾ താരം കലാജീവിതത്തിൽ നേടിയെടുത്തു എങ്കിലും ജീവിത കഥ ഒരിക്കലും അവസാനിച്ചിരുന്നതും പോയികൊണ്ടിരുന്നത് സന്തോഷത്തോടെയും ആരെയും അസൂയപ്പെടുത്തുന്ന രീതിയിലും ആയിരുന്നില്ല.നിരവധി വിജയങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയ ശ്രീവിദ്യയുടെ മരണവും ജീവിതം പോലെ തന്നെയായിരുന്നു.നിരവധി വിവാദങ്ങൾ സ്വത്തിനെക്കുറിച്ചും മരണത്തിനുശേഷം ഉയർന്നിരുന്നു.ആരാധകർ ചോദിക്കുന്നുണ്ടായിരുന്നത് എന്തിനാണ് ഇത്രയേറെ സൗഭാഗ്യങ്ങൾ കൊടുത്ത ദൈവം അവരുടെ ജീവിതത്തിൽ ഇത്രയും ക്രൂരത കാട്ടിയെന്ന്.

അമ്മയായും കാമുകിയായും ഭാര്യയും ഒക്കെ വെള്ളിത്തിരയിൽ ശ്രീവിദ്യ നിറഞ്ഞാടിയിരുന്നു. ശ്രീവിദ്യ ഏതൊരു വേഷത്തിലെത്തിയാലും അതുപോലെ ഒരാളെ നമുക്കും ജീവിതത്തിൽ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുമായിരുന്നു. അത്രയും മികവാർന്ന അഭിനയമായിരുന്നു ശ്രീവിദ്യ കാഴ്ചവച്ചത്.സ്വത്തുക്കളുടെ പേരിൽ താരത്തിൻറെ മരണശേഷം നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. ശ്രീവിദ്യ നിരവധി ചതിക്കുഴികളിലും ജീവിച്ചിരിക്കുമ്പോൾ തന്നെ വന്നു പെട്ടിട്ടുണ്ട്.സോഷ്യൽ മീഡിയയിലൂടെ മറ്റൊരു വിവാദം ഇപ്പോഴിതാ നടനും രാഷ്ട്രീയ പ്രവർത്തകനുമായ ഗണേഷ് കുമാറിൻറെ പേര് ചേർത്തുകൊണ്ട് തല പൊന്തുകയാണ്.

നടനും പ്രമുഖ രാഷ്ട്രീയ പ്രവർത്തകൻ ഗണേഷ് കുമാറിനെ കുറിച്ച് സഹോദരി ഉഷാ മോഹൻദാസ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കൗമുദി ചാനലിൽ നൽകിയ പ്രത്യേക അഭിമുഖത്തിൽ കൂടിയാണ് ശ്രീവിദ്യയെ കുറിച്ചും ഗണേഷ് കുമാറിനെ കുറിച്ചുള്ള ആരോപണങ്ങൾ വിവരിച്ചത്.സഹോദരിയുടെ വെളിപ്പെടുത്തൽ ഗണേശ്കുമാർ അവസാനകാലം നടി ശ്രീവിദ്യ രോഗശയ്യയിൽ കിടക്കുമ്പോൾ പോലും അവർക്ക് മരുന്നു നൽകാൻ പോലും അനുവദിച്ചില്ല എന്നതാണ്.ഇക്കാര്യം താൻ അറിഞ്ഞത് ഡോക്ടർ കൃഷ്ണൻനായരുടെ ആത്മകഥയിലൂടെ ആണ്. അദ്ദേഹം ആത്മകഥയിലൂടെ വിവരിച്ച ഭാഗമാണിതെന്നും ഇതൊരു കെട്ടുകഥയല്ല ഉഷ കൂട്ടിച്ചേർത്തു.നടി ശ്രീവിദ്യയെ കുറിച്ച് പ്രതിപാദിച്ചത് ആർ സി സി യിലെ ബഹുമാന്യനായ ഡോക്ടർ കൃഷ്ണൻനായരുടെ ജീവചരിത്രത്തിൽ ആണ്.

ഗണേഷ് കുമാർ നടി വേദന കൊണ്ട് പുളഞ്ഞു വരുന്ന സമയത്ത് പോലും അവസാന കാലത്ത് മരുന്ന് നൽകാൻ അനുവദിച്ചിരുന്നില്ല എന്നും ഇതുമായി ബന്ധപ്പെട്ട ഒരു കേസ് പോലും നിലനിൽക്കുന്നുണ്ടെന്നും ഉഷ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് ശ്രീവിദ്യയുടെ സ്വത്ത് കൈക്കലാക്കുകയായിരുന്നു ശ്രമമെന്നും സഹോദരി കൂട്ടിച്ചേർത്തു.ഇതുമാത്രമല്ല തൻറെ 10 വയസ്സുള്ള കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ അച്ഛൻ പണം നിക്ഷേപിച്ചിരുന്നു എന്നും ഈ പണം ഗണേഷ് കുമാർ തട്ടിയെടുത്തു എന്നും സഹോദരി വെളിപ്പെടുത്തി , ഗണേഷ് ജീവിച്ചത് കുടുംബത്തിൽ ഒരുപാട് ലാളന ഏറ്റാണ്, സഹോദരി ഉഷ അതുകൊണ്ടുതന്നെ അദ്ദേഹം അത് ജീവിതത്തിൽ പലസന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്തി എന്നും തുറന്നുപറഞ്ഞു.

Leave a Reply

Your email address will not be published.