
സംവിധായകന് ആഷിക് അബു നടിയെ ആ ക്ര മി ച്ച കേ സി ല്‍ കാലതാമസം നേരിടുന്നുവെന്ന് അഭിപ്രായം പറഞ്ഞു.ആഷിക് അബു പറഞ്ഞത് സര്‍ക്കാര്‍ മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ട് വിഷയത്തില്‍, അന്തിമമായി നടിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.ആഷിക് അബുവിന്റെ പ്രതികരണം റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ്.ടൊവിനോ തോമസും ആഷികിനൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.
“നീതി ലഭിക്കുന്നത് ഇപ്പോള്‍ തന്നെ വൈകിയിരിക്കുകയാണ്. എന്നാല്‍ നിഷേധിക്കപ്പെട്ടിട്ടില്ല , കേരളം പോലുള്ള ഒരു സംസ്ഥാനത്ത് അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. നമ്മുടെ നീതിന്യായവ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്. വളരെ താല്പര്യത്തോടെ ഇക്കാര്യങ്ങള്‍ ഫോളോ ചെയ്യുന്നുണ്ട്.സര്‍ക്കാര്‍ മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ട്. അതിജീവിത ഇനി ഒളിച്ചിരിക്കരുത്. അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. അതിജീവിത മുഖ്യധാരയിലേക്ക് വരണം. സാധാരണപെണ്കുട്ടികളെ പോലെ അവരെയും കാണണം.സുപ്രീം കോടതി വരെ പോകാന്‍ സാധ്യതയുള്ള കേ സാ ണ് ഇത്. സത്യം പുറത്ത് വരാന്‍ സാധ്യതയുള്ള കേ സാ ണ്. അത് മൂടിവെക്കാന്‍ പറ്റില്ല. അതിജീവിതയെ അകറ്റിനിര്‍ത്തുന്നതാണ് കു റ്റ കൃ ത്യം എന്നാണ് എനിക്ക് തോന്നുന്നത്,” ആഷിക് പറഞ്ഞു.
ടൊവിനോ തോമസ് അമ്മ സംഘടനയെ അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായമെന്ന് പറഞ്ഞു.അമ്മയില്‍ തീരുമാനങ്ങളെടുക്കുന്നത് താനല്ലെന്നും എന്നാല്‍ തന്റെ അഭിപ്രായം പറയുമെന്നും ടൊവിനോ പറഞ്ഞു.