ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഇന്ദ്രജ വിവാഹം ചെയ്തത് ഒരു മുസ്ലിമിനെയായിരുന്നു ,ആ ​ആ​റ് മാ​സം ഞാ​ൻ അ​നു​ഭ​വി​ച്ച​ത് വി​വ​രി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് : ഇന്ദ്രജ തുറന്നു പറയുന്നു

വിവാഹശേഷം അഭിനയ ജീവിതത്തോട് വിടപറയുകയായിരുന്നു ഇന്ദ്രജ. താരം ചെന്നൈയിലെ ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. ഇന്ദ്രജ വിവാഹം ചെയ്തത് ബിസിനസുകാരനും നടനുമായ മുഹമ്മദ് അബ്സറിനെ ആണ് . ഒട്ടുമിക്ക എല്ലാ കുടുംബത്തിലും എന്നതുപോലെ അന്യമതസ്ഥനെ പ്രേമിച്ചിരുന്നനതിനാൽ താരത്തിന് വീട്ടുകാരെല്ലാം അവരുടെ വിവാഹത്തിന് എതിരായിരുന്നു .എന്നാലും ഇന്ദ്രജയും മുഹമ്മദ് അബ്സറും പ്രണയം ഉപേക്ഷിക്കാൻ തയ്യാറായില്ല. നീണ്ട ആറു വർഷത്തോളം വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു .

വീട്ടുകാരുടെ സമ്മതം കിട്ടി വിവാഹം നടത്താമെന്നത് വ്യാമോഹം ആണെന്ന് മനസ്സിലാക്കിയ ഇരുവരും ബന്ധുക്കളുടെ സമ്മതം ഇല്ലാതെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹിതരായതിനുശേഷം ഇന്ദ്രജ അഭിനയത്തിൽ നിന്നും അവധി എടുക്കുകയായിരുന്നു .താരത്തിന്റെ ആഗ്രഹം മദ്യപാനവും പുകവലിയും ശീലമാക്കാത്ത ഒരാളെ പങ്കാളിയായ കൂടെ കൂട്ടുക എന്നായിരുന്നു. അങ്ങനെയാണ് മുഹമ്മദ് അബ്സറുമായി ഇന്ദ്രജ പ്രണയത്തിലായതും .

ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച താൻ വെജിറ്റേറിയനാണ് എന്നതിനാൽ ഇന്നും വീട്ടിൽ മാംസാഹാരം തയ്യാറാകുന്നില്ലെന്ന് ഇന്ദ്രജ പറഞ്ഞിരുന്നു. ഇപ്പോൾ തൻറെ ജീവിതത്തിൽ വിവാഹത്തിനുശേഷം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ദ്രജ .സിനിമ ജീവിതം പെട്ടെന്ന് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതിനെക്കുറിച്ചും വെളിപ്പെടുത്തുകയായിരുന്നു.

ജീവിതത്തിലെ ഏറ്റവും ചലഞ്ചിങ് ആയിട്ടുള്ള അവസ്ഥ ഉണ്ടായിരുന്നത് മകളുടെ ജനനശേഷം ആയിരുന്നു . ഏറെ ബുദ്ധിമുട്ടുകളിലൂടെ അന്ന് ജീവിതം കടന്നു പോയതെന്നും ഇന്ദ്രജ വെളിപ്പെടുത്തി.കുഞ്ഞ് ജനിച്ചപ്പോൾ താരത്തിനെ സഹായിക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും ഒരുപാട് കഷ്ടപ്പാടുകൾ ആണ് ആറുമാസത്തേക്ക് അനുഭവിച്ചത് എന്നും പറഞ്ഞു. അവളെ എങ്ങനെ കുളിപ്പിക്കണം ഭക്ഷണം നൽകണമെന്നതിലൊന്നും എനിക്ക് അറിവുണ്ടായിരുന്നില്ല. ആറുമാസം ഞാനനുഭവിച്ചത് വിവരിക്കാവുന്നതിലും അപ്പുറം ആണ് .

ഭർത്താവിൻറെ അമ്മയും എൻറെ അടുത്ത് ഉണ്ടായിരുന്നില്ല. അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖം ആയിരുന്നു. കുഞ്ഞിനെ എങ്ങനെ പരിചരിക്കണം എന്ന് അറിയാത്തതുകൊണ്ട് ഞാൻ മണിക്കൂറുകൾ ഭക്ഷണം മാത്രം കൊടുക്കുവാൻ ചിലവഴിക്കുമായിരുന്നു എന്ന് ഇന്ദ്രജ പറയുന്നു.

Leave a Reply

Your email address will not be published.