ലോക തോൽവികൾ ഇതിലും ഭേദം ചെരക്കാൻ പോയിക്കൂടെ ജോജുവിന് പിന്തുണയുമായി റോഷ്‌ന ആൻ റോയ്

റോഷ്‌ന പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, സാധാരണക്കാരന്റെ നെഞ്ചത്ത് കേറിയല്ല സമരമുണ്ടാക്കേണ്ടത്, ഇഷ്ടം പോലെ തിന്നും കുടിച്ചും അറിയാത്ത മട്ടില്‍ ഇരിക്കുന്ന ചിലര്‍ക്കെതിരെ വേണം , അവരുടെ ഒക്കെ വീട്ടില്‍ പോയി കുത്തിയിരുന്ന് സമരം ചെയ്യൂ.. പാര്‍ട്ടി ഏതായാലും ശെരി, കാണിച്ചത് തെമ്മാടിത്തരം തന്നെ ആണ്, രോഗികളെയും ഒരു നേരത്തിനു അന്നത്തിനു വേണ്ടി പണിയെടുക്കുന്നവരെയും തടഞ്ഞു ആണോ പെട്രോള്‍ വിലക്കെതിരെ സമരം ഉണ്ടാക്കുന്നത്, ഒന്നിന്റെയും വില അറിയാത്ത കണ്ടവന്റെ കക്ഷം താങ്ങി നടക്കുന്നോര്‍ക്കു എന്തു തോന്നിവാസം വേണേലും ചെയ്യാം ചോദിക്കാന്‍ ചെല്ലു ന്നവനോട് അവര്‍ക്കു ഗുണ്ടായിസം കാണിക്കാം.

സിനിമക്കാരൊക്കെ തണ്ണിയടിച്ചു നടക്കുവാണെന്നു അവര്‍ ആഭാസം കാണിക്കുമെന്നുമുള്ള പൊതു സമൂഹത്തിന്റ വിലയിരുത്തല്‍ ആണ് നമ്മള്‍ കണ്ടത്, ഇപ്പ എന്തായി…?? ‘ കാശുണ്ടെങ്കിലെന്താടാ…. ഞാന്‍ പണി എടുത്തുണ്ടാക്കിയതല്ലേ…’ , ജോജു ചേട്ടന്‍! ?? ഓരോ വര്‍ഷവും ഓരോ വേദനയാണ്.. ഇപ്പൊ മുല്ലപെരിയാറ് പൊട്ടാന്‍ നില്‍ക്കുന്നു ന്നു കേള്‍ക്കുന്നുണ്ട്
ഒരു സംഘര്‍ഷോം ഒരു വെഷമോം ആര്‍ക്കും കണ്ടില്ല…. ഇന്ന് സ്‌കൂള്‍ വര്ഷങ്ങളായി അടഞ്ഞു കിടന്നിട്ടു തുറന്ന ദിവസം, ഇന്ന് തന്നെ വഴി തടയല്‍ സമരം … ആഹാ.. നല്ല രാശി .? പോലീസുകാര്‍ക്ക് ഒരു അറിവും കൊടുക്കാതെ main റോഡ് block ചെയ്യാനുള്ള അവകാശം ഇവര്‍ക്കെന്ത്???

ചോദ്യം ചെയ്യാന്‍ ചെന്ന മനുഷ്യന്റെ തന്തക്കും തള്ളക്കും വിളിക്കുകേം ചെയ്തു , അയാളുടെ വണ്ടിയും തല്ലി പൊട്ടിച്ചു… Very nice ??????അതിനൊന്നും ആര്‍ക്കും ഒരു പ്രശ്‌നം ഇല്ല, അയാള്‍ മദ്യപിച്ചെന്നു പറഞ്ഞിട്ട് result വന്നപ്പോ ആ കഥ മൂഞ്ചി! പിന്നെ സ്ത്രീസ്ഥാനര്തിയെ അസ്ഭ്യം പറഞ്ഞു എന്നായി…. ലോക തോല്‍വി കള്‍…ഇതിലും ഭേദം ചെരക്കാന്‍ പോയിക്കൂടെ…. അയ്യയ്യേ…. രാഷ്ട്രീയം നല്ലതാണ് , നമ്മുടെ ജനതയ്ക്ക് നല്ലത് ചെയ്യാനുള്ള മനോഭാവം ഉണ്ടാവണം , ഇതൊന്നും ഇല്ലാതാനും ദ്രോഹിക്കുകേം വേണം എന്നാലല്ലേ… ഉത്തമനാകുള്ളൂ… ഇതാവണമെടാ… ???? ഇങ്ങനെ വേണമെടാ…. ഏവര്‍ക്കും എന്റെയും കുടുംബത്തിന്റെയും കേരള പിറവി ആശംസകള്‍

Leave a Reply

Your email address will not be published.