
മലയാളികളുടെ പ്രിയ നടിമാരാണ് മഞ്ജുവാര്യരും ഭാവനയും. മലയാളത്തിന് ഒരു ലേഡി സൂപ്പർ സ്റ്റാർ ഉണ്ടെങ്കിൽ അത് മഞ്ജുവാര്യർ ആണ്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിൽ ആണ് ഇരുവരും സിനിമയിൽ പ്രവേശിക്കുന്നത്. വളരെ വർഷങ്ങളായി അടുത്ത സൗഹൃദം ഇവർ തമ്മിൽ സൂക്ഷിക്കുന്നുണ്ട്. സ്വന്തം ചേച്ചിയെ പോലെയാണ് മഞ്ജു എന്ന ഭാവന തന്നെ മുൻപ് വെളിപ്പെടുത്തിയിട്ടുള്ളത് ആണ്.
തന്നെ വഴക്കു പറയാൻ അധികാരമുള്ള ഒരാൾ. സംയുക്ത വർമ്മ, ഗീതുമോഹൻദാസ്, രമ്യനമ്പീശൻ, ശില്പ ബാല തുടങ്ങിയവരും ഈ ഗ്യാങ്ങിൽ പെട്ടതാണ്. ഇടയ്ക്കൊക്കെ ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ഇവരിൽ പലരും വളരെ സജീവം. ഇപ്പോഴിതാ മറ്റൊരു കാര്യമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

താനും തൻറെ സുഹൃത്തുക്കളും കൂടി നൂറോളം ട്രിപ്പുകൾ പ്ലാൻ ചെയ്തിട്ടുണ്ട്. ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്ന് നോക്കൂ. എവിടെയുമില്ല. ഭാവന പറഞ്ഞു.ഇതിന് മഞ്ജു മറുപടി പറയുന്നുണ്ട്. എല്ലാത്തിനും അതിൻറെ തായ് സമയമുണ്ട് ദാസാ എന്നാണ് താരം മറുപടി പറഞ്ഞത്. ഭാവന ഇപ്പോൾ ഭർത്താവിനൊപ്പം ബാംഗ്ലൂരിലാണ് താമസം.

മലയാളത്തിൽ ഇപ്പോൾ അത്ര സജീവമല്ല താരം. എന്നാൽ കന്നടയിൽ പല ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്. 96 എന്ന ചിത്രത്തിൻറെ കന്നഡ റീമേക്ക് നായികയാണ് താരം. ഒരു തമിഴ് ചിത്രമാണ് ഇത്. വിജയ് സേതുപതി തൃഷയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സൂപ്പർഹിറ്റായിരുന്നു.
