അദ്ദേഹത്തെപ്പോലെ ഒരു വ്യക്തിയെ കൊണ്ടുവരിക എന്നു പറയുന്നത് അസാധ്യമായ കാര്യമായിരുന്നു. ലാൽസാറിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ബി ഉണ്ണികൃഷ്ണൻ മനസ്സുതുറക്കുന്നു.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. ഫെബ്രുവരി 18 ന് ചിത്രം തിയേറ്ററുകളിലെത്തും. എ ആർ റഹ്മാനും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന് വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.

എ ആർ റഹ്മാൻ വരുമോ എന്നതിൽ മോഹൻലാൽ ഉൾപ്പെടെ എല്ലാവർക്കും സംശയം ഉണ്ടായിരുന്നു എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്. എ ആർ റഹ്മാനെ കൊണ്ടുവരിക എന്നത് അസാധ്യമായ കാര്യമായിരുന്നു. സ്ക്രിപ്റ്റ് ചെയ്യുമ്പോൾ ഉദയൻ ഇങ്ങനെയൊരു ആശയം പറഞ്ഞിരുന്നു. വെറുതെ പറഞ്ഞതല്ല അത്. സിനിമയിൽ അദ്ദേഹം ഒരു പ്രധാന ഘടകം തന്നെയാണ്. ലാൽസാർ ഇതിനെപ്പറ്റി സംശയം പ്രകടിപ്പിച്ചിരുന്നു.

ക്യാമറക്കു മുന്നിൽ വരാൻ ഇഷ്ടപ്പെടുന്ന വ്യക്തി അല്ല അദ്ദേഹം. മുൻപ് പലരും ശ്രമിച്ചിട്ട് അദ്ദേഹം പോയിട്ടില്ല. വിജയ്ക്കൊപ്പം ഒരു ഗാനരംഗത്തിലാണ് അദ്ദേഹം അവസാനമായി വന്നത്. പല ആശങ്കകളും ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ താങ്കളെ ഹെൽപ്പ് ചെയ്ത നടൻ റഹ്മാൻ ആണ്.

റഹ്മാനും താനും തമ്മിൽ നല്ല സൗഹൃദമുണ്ട്. അതിലുപരി ലാൽ സാറും അദ്ദേഹവും തമ്മിൽ നല്ല അടുപ്പമാണ്. റഹ്മാനെ അദ്ദേഹം വിളിച്ചു പറഞ്ഞിരുന്നു. എന്തുകൊണ്ട് എ ആർ റഹ്മാൻ എന്ന് പറയുന്ന ഒരു നോട്ട് നൽകാൻ താൻ സമീപിച്ചപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം പൂർണമായി കൺവിൻസ് ആയിരുന്നില്ല. ഒടുവിൽ ഒരു 15 മിനിറ്റ് സൂം മീറ്റിൽ വരാമെന്ന് സമ്മതിക്കുകയും താൻ അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. ബി ഉണ്ണികൃഷ്ണൻ പറയുന്നു.

Leave a Reply

Your email address will not be published.