തന്നെ കയറി പിടിച്ച 15 ക്കാരനെ കൊണ്ട് മാപ്പു പറയിപ്പിച്ചതിനെ കുറിച്ച്‌ തുറന്നു പറഞ്ഞു കൊണ്ട് സുസ്മിത സെൻ

ഇഷ്ടമുള്ള സിനിമാതാരത്തെ കണ്ടാൽ ഓടി ചെല്ലുന്നവരാണ് അധികപേരും സ്വകാര്യത എന്നത് ഓർക്കുവാൻ പോലും കഴിയാത്ത അവസ്ഥയാണ് താരങ്ങൾക്ക് ഉള്ളത്.

തൻറെ പ്രിയപ്പെട്ട താരത്തിനൊപ്പം ഒപ്പം നിന്ന് ഫോട്ടോ എടുക്കണം ഓട്ടോഗ്രാഫ് വാങ്ങിക്കുവാനും ഒരു നോക്കു കാണുവാൻ ഒക്കെയാണ് പ്രേക്ഷകർ ഓടിയെത്തുന്നത് അതുകൊണ്ടുതന്നെ ഒരിക്കലും പൊതുസ്ഥലങ്ങളിൽ താരങ്ങൾക്ക് ഒറ്റയ്ക്ക് ചെല്ലുവാൻ കഴിയില്ല.

ആരാധകർ ഇങ്ങനെ ചെയ്യുന്നത് സ്നേഹം കൊണ്ടാണെന്ന് താരങ്ങൾക്ക് മനസ്സിലാകാറുണ്ട് പക്ഷേ സ്നേഹവും ആദരവും മാത്രമല്ല മറിച്ചുള്ള അനുഭവങ്ങളും ആരാധകരിൽ നിന്നും ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാകാറുണ്ട്.

ആരാധകർക്കിടയിൽ നിന്നും ആൾക്കൂട്ടം ആയതുകൊണ്ട് ആളെ തിരിച്ചറിയില്ല എന്ന് കരുതിയുള്ള മോശമായ അനുഭവങ്ങളും താരങ്ങൾക്ക് ലഭിക്കാറുണ്ട് പലപ്പോഴും ആൾക്കൂട്ടത്തിനു നടുവിൽ ഒറ്റപ്പെട്ടുപോകുന്ന നടിമാർക്ക് ഉണ്ടാകുന്ന അവസ്ഥ വളരെ മോശമാണ് ആരാധകർ താരങ്ങളെ തൊടാനും പിടിക്കാനും ശ്രമിക്കാറുണ്ട് എന്നതാണ് സത്യം.

ആൾക്കൂട്ടത്തിനിടയിൽ നിന്ന് മോശമായ പ്രതികരണങ്ങൾ വരുമ്പോൾ പലപ്പോഴും താരങ്ങൾ ആത്മ നിയന്ത്രണം പാലിക്കാൻ ശ്രമിക്കാറുണ്ട് എന്നാൽ സന്ദർഭത്തിനു അനുസരിച്ച് പ്രതികരിച്ച താരങ്ങളും ഉണ്ട്.

അത്തരത്തിൽ ആരാധകരിൽ നിന്നും ഉണ്ടായ മോശമായ പ്രതികരണത്തിനെതിരെ ശബ്ദമുയർത്തിയ താരമാണ് സുസ്മിത സെൻ അഭിനയമികവും പക്വതയുള്ള വ്യക്തിത്വുവമാണ് സുസ്മിതാസെനിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.

തന്നോട് മോശമായി പെരുമാറുന്നവരോട് അർഹിക്കുന്ന മറുപടി പറയാൻ താരം മറക്കാറില്ല 15 വയസ്സായ ഒരു ചെറുപ്പക്കാരനിൽ നിന്നും തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ചാണ് പങ്കുവച്ചത്.

ഒരിക്കൽ ഇന്ത്യയിലെ സ്ത്രീ സുരക്ഷിതത്വത്തെ കുറിച്ചുള്ള പ്രസംഗത്തിനിടയിൽ ആയിരുന്നു സുസ്മിതാസെനിന്റെ ഈ വെളിപ്പെടുത്തൽ താരം പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

ഞങ്ങള്‍ക്ക് ബോഡി ഗാര്‍ഡൊക്കെ ഉള്ളത് കൊണ്ട് മോശം പെരുമാറ്റങ്ങള്‍ അനുഭവിക്കേണ്ടി വരാറില്ലെന്നാണ് പലരും കരുതുന്നത് പക്ഷെ സത്യം പറയട്ടെ പത്ത് ബോഡി ഗാര്‍ഡ് ഉണ്ടായിട്ടും കാര്യമില്ല.

കുറഞ്ഞത് നൂറ് പേരെങ്കിലും ഉണ്ടാകുന്ന ജനക്കൂട്ടത്തെ നേരിടുമ്പോള്‍ പലപ്പോഴും ഞങ്ങളോട് അവര്‍ മോശമായി പെരുമാറാറുണ്ട് ആറ് മാസം മുമ്പ് ഒരു അവാര്‍ഡ് ഫങ്ഷനില്‍ വച്ചൊരു അനുഭവമുണ്ടായി.

പതിനഞ്ച് വയസ് മാത്രമുള്ളൊരു പയ്യനാണ് എന്നോട് മോശമായി പെരുമാറിയത് ആള്‍ക്കൂട്ടമായതിനാല്‍ എനിക്ക് ആളെ ആദ്യം മനസിലായില്ലായിരുന്നു.

പക്ഷെ ഞാന്‍ എന്റെ കൈ പിന്നിലേക്ക് കൊണ്ടു പോയി അവനെ പിടിക്കുകയായിരുന്നു അവനൊരു കുട്ടിയായിരുന്നു ഞാനാകെ അമ്പരന്നു പോയി എന്നായിരുന്നു സുസ്മിത പറഞ്ഞത്.

അവന് വെറും പതിനഞ്ച് വയസായിരുന്നു ഞാന്‍ അവന്റെ കഴുത്തിന് പിടിച്ചുകൊണ്ട് നടക്കാന്‍ പോയി ഞാന്‍ ബഹളം വച്ചാല്‍ നിന്റെ ജീവിതം അവസാനിച്ചുവെന്ന് പറഞ്ഞു ആദ്യം താന്‍ തെറ്റ് ചെയ്തെന്ന് അവന്‍ സമ്മതിക്കാന്‍ തയ്യാറായില്ല പക്ഷെ ഞാന്‍ തറപ്പിച്ച് പറഞ്ഞപ്പോല്‍ അവന് സ്വന്തം തെറ്റ് മനസിലായി.

അവന്‍ എന്നോട് സോറി പറയുകയും ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കില്ലെന്നും പറഞ്ഞു ഞാന്‍ അവനെതിരെ നടപടിയെടുക്കാന്‍ പോയില്ല കാരണം പതിനഞ്ച് വയസ് മാത്രമുള്ള അവനോട് ഇതൊക്കെ തെറ്റാണെന്ന് പറഞ്ഞ് പഠിപ്പിച്ചിട്ടില്ല ​എന്നും സുസ്മിത കൂട്ടിച്ചേര്‍ത്തു.

വിശ്വസുന്ദരി പട്ടം നേടിയ രാജ്യത്തിന് അഭിമാനമായ താരമാണ് സുസ്മിത പിന്നീടാണ് താരം ബോളിവുഡിലെത്തുന്നത് ബോളിവുഡില്‍ നിരവധി ഹിറ്റുകള്‍ നല്‍കിയ സുസ്മിത മോഡലിംഗിലും സജീവമാണ്.

ഈയ്യടുത്ത് സുസ്മിത അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു ആര്യ എന്ന വെബ് സീരീസിലൂടെയായിരുന്നു സുസ്മിതയുടെ തിരിച്ചുവരവ്.

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്ത സീരീസ് വന്‍ വിജയമായി മാറിയിരുന്നു പിന്നാലെ സീരീസിന്റെ രണ്ടാം സീസണും പുറത്തിറങ്ങിയിരുന്നു രണ്ടാം സീസണും വന്‍ വിജയമായിരുന്നു ഇനി സുസ്മിതയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Leave a Reply

Your email address will not be published.