ഗർഭകാലത്ത് അതൊക്കെ സ്വാഭാവികമാണ്, ഓർത്തു നാണിക്കുകയോ, അസ്വസ്ഥരാകുകയോ വേണ്ട. കാജൽ പറയുന്നു. നിങ്ങൾ പ്രചോദനമാണ് എന്ന് കാജളിനോട് സ്ത്രീ പ്രേക്ഷകർ.

തെന്നിന്ത്യയിലെ പ്രശസ്ത നടി ആണ് കാജൽ അഗർവാൾ. ഗൗതം കിച്ച്ല്ലു ആണ് താരത്തിൻ്റെ ഭർത്താവ്.താരം ഇപ്പോൾ ഗർഭിണിയാണ്. തങ്ങളുടെ ആദ്യ കൺമണിക്ക് ആയുള്ള കാത്തിരിപ്പിലാണ് ദമ്പതികൾ. ഗർഭകാലം ആഘോഷമാക്കുവാൻ താരം മറക്കുന്നില്ല. ഇതിൻറെ ചിത്രങ്ങൾ ഇടയ്ക്ക് താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താര പങ്കുവെച്ച് പുതിയ ചിത്രവും അതിനോടനുബന്ധിച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. ആ കുറിപ്പിൽ താരം പറയുന്നത് ഇങ്ങനെ.

ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ, മികച്ച അനുഭവങ്ങൾ താൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. തൻറെ ശരീരം, തൻറെ വീട്, ഏറ്റവും പ്രധാനപ്പെട്ടതായി തൻറെ ജോലിസ്ഥലം. ചില ബോഡി ഷെയ്മിങ് സന്ദേശങ്ങൾ, പരിഹസിക്കുന്ന കമൻറുകൾ, ട്രോളുകൾ ഇതൊന്നും തന്നെ ബാധിക്കുന്നില്ല. നമ്മൾക്ക് കൂടുതൽ കരുണ ഉള്ളവർ ആവാൻ പഠിക്കാം. ജീവിക്കുന്നതിനൊപ്പം, മറ്റുള്ളവരെ ജീവിക്കാനും .

തൻറെ മനസ്സിൽ തോന്നിയ ചില കാര്യങ്ങളാണ് ഇവിടെ കുറിച്ചിരിക്കുന്നത്. ജീവിതത്തിൽ സമാനമായ അനുഭവങ്ങളിലൂടെ പോകുന്നവർക്ക് ഇത് വായിക്കാം. മാത്രമല്ല തന്നെക്കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരിക്കുന്ന, സ്വാർത്ഥരായ മരമണ്ടൻ മാരും ഇതിനെക്കുറിച്ച് വായിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ഗർഭസമയത്ത് ഇത് നമ്മളുടെ ശരീരം പലവിധ മാറ്റങ്ങൾക്ക് പാത്രമാവും. ശരീരഭാരം കൂടിയേക്കാം, ഹോർമോണിൻ്റെ മാറ്റങ്ങൾ സംഭവിച്ചേക്കാം അതുപോലെതന്നെ വയറും മാറിടവും കുട്ടി ഉള്ളിൽ വളരുന്നതിനനുസരിച്ച് വലുതാകാം.

കൂടുതൽ മൂഡ് സ്വിങ്സ് അനുഭവപ്പെട്ടേക്കാം. കൂടുതൽ ക്ഷീണിതയായി അനുഭവപ്പെട്ടേക്കാം. എന്തൊക്കെയോ ചിന്തകൾ വന്നു കഴിഞ്ഞാൽ അത് കൂടുതൽ നല്ലതല്ലാത്ത ചിന്തകൾ നമ്മുടെ മനസ്സിൽ നിറയ്ക്കും, അത് ശരീരത്തെ ബാധിക്കുകയും ചെയ്യും. ചിലപ്പോൾ പ്രസവത്തിനു ശേഷം നമ്മൾ പഴയ രൂപത്തിലേക്ക് എത്തിപ്പെടാൻ കുറച്ചു സമയമെടുക്കും, അല്ലെങ്കിൽ ചിലപ്പോൾ ആ രീതിയിലേക്ക് ആവണമെന്നില്ല അത് വളരെ സ്വാഭാവികമാണ്, ഒരു കുഴപ്പവുമില്ല. ഇതൊക്കെ തീർത്തും സ്വാഭാവികം മാത്രം. അതിനെക്കുറിച്ച് കൂടുതൽ ടെൻഷൻ അടിക്കേണ്ട. അനാവശ്യമായി സംബന്ധത്തിൽ ആവരുത്. ഈ ഒരു അനുഭവം അനുഭവിക്കാൻ സാധിച്ചതിനാൽ, നമ്മൾ ഇത് ആഘോഷമാക്കണം. നിങ്ങൾ എല്ലാവർക്കും നിറഞ്ഞ സ്നേഹം. താരം കുറിച്ചു.

Leave a Reply

Your email address will not be published.