സഹായിയെ പൂളിൽ തള്ളിയിട്ട് സാറയുടെ പ്രാങ്ക്; രൂക്ഷ വിമർശനം…

ബോളിവുഡ് താരം സാറ അലി ഖാന്റെ പുതിയ പ്രാങ്ക് വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. തന്റെ സഹായിയെ സ്വമ്മിങ്ങ് പൂളിൽ തള്ളിയിട്ടാണ് താരത്തിന്റെ പ്രാങ്ക്. സ്വിമ്മിങ്ങ് പൂളിനരികെ ഫോട്ടോയ്ക്ക് പോസ് ചെയ്യാനെന്ന വ്യാജേന സഹായിയായ ജാരുവിനെ ചേർത്ത് പിടിച്ച താരം പെട്ടെന്ന് അവരെ പൂളിലേക്ക് തള്ളിയിടുകയായിരുന്നു. ഇവർ ഭയന്ന് കൈകാലിട്ടടിക്കുന്നതും സാറ കൂടെ ചാടി അവരെ ചേർത്ത് പിടിച്ച് പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. പറ്റിക്കാനായാണ് ചെയ്തതെങ്കിലും നടിക്കു നേരെ രൂക്ഷ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഇത് ക്രൂരമായിപ്പോയെന്നും തമാശയല്ല രോഷമാണ് തോന്നുന്നതെന്നും ആളുകൾ പ്രതികരരിക്കുന്നു.

Leave a Reply

Your email address will not be published.