ഒരു അങ്ങനെ അവർ ഒന്നിക്കുന്നു! തമിഴിൽ നിന്നും ഒരു കിടിലൻ വാർത്ത, ആവേശത്തിൽ മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിഷ്ണു വിശാൽ. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല എങ്കിലും നിരവധി ആരാധകർ ആണ് ഇദ്ദേഹത്തിന് കേരളത്തിൽ മാത്രം ഉള്ളത്. ഇദ്ദേഹം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച രാക്ഷസൻ എന്ന ത്രില്ലർ ചിത്രം കേരളത്തിലും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. അമലാപോൾ ആയിരുന്നു ഈ ചിത്രത്തിൽ നായികയായി എത്തിയത്.

അതുപോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട മറ്റൊരു താരമാണ് മഞ്ജിമ മോഹൻ. മലയാള സിനിമയിലൂടെ ആണ് താരം കരിയർ ആരംഭിക്കുന്നത്. ബാലതാരം ആയിട്ട് നിരവധി മലയാളസിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം നായികയായി അരങ്ങേറിയത്. നിവിൻ പോളി ആയിരുന്നു ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

എഫ്ഐആർ എന്നാണ് ഈ സിനിമയുടെ പേര്. പോലീസ് സിനിമയുടെ ട്രെയിലർ ആണ് പുറത്ത് വന്നിരിക്കുന്നത്. മനു ആനന്ദ് സിനിമ എഴുതി സംവിധാനം ചെയ്യുന്നത്. തീവ്രവാദം പ്രമേയമാക്കി എത്തുന്ന സിനിമയാണ് ഇത്. തീവ്രവാദിയായി മുദ്രകുത്തപ്പെടുന്നതിൽ നിന്നും രക്ഷ നേടുവാൻ ശ്രമിക്കുന്ന ഇർഫാൻ അഹ്മദ് എന്ന വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. വിഷ്ണു വിശാൽ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജിമ മോഹൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റെയ്സ വിൽസൺ, റെബ മോണിക്ക ജോൺ, ഗൗതം മേനോൻ, മാല പാർവ്വതി എന്നിവരും ചിത്രത്തിൽ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഫെബ്രുവരി പതിനൊന്നാം തീയതി ആണ് തീയറ്ററുകളിലെത്തുന്നത്. മലയാളത്തിൽ ഈ അടുത്തകാലത്തൊന്നും ഒരു പുതിയ റിലീസ് വരാൻ സാധ്യതയില്ല. തിയേറ്ററുകൾ പഴയപോലെ ആയ സാഹചര്യത്തിൽ മാത്രമേ ഇനി പുതിയ റിലീസുകൾ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ കേരളത്തിൽ നിന്നും മികച്ച കളക്ഷൻ നേടാൻ സാധിക്കും എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ കരുതുന്നത്.

Leave a Reply

Your email address will not be published.