അങ്ങനെ ആ വാർത്തയും എത്തി, ജനീലിയയും ഭർത്താവും സംയുക്തമായിട്ടാണ് ഇത് ആരാധകരെ അറിയിച്ചത്, എന്തു പറയണം എന്നറിയാതെ ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജനീലിയ. ഹാപ്പി എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു താരത്തെ അടുത്തറിഞ്ഞു തുടങ്ങുന്നത്. പിന്നീട് നിരവധി തെലുങ്ക് ഡബ്ബ് ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി മാറി. ഇതിനു പുറമേ നിരവധി തമിഴ് ചിത്രങ്ങളിലും താരം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമകളെല്ലാം തന്നെ കേരളത്തിലും വലിയ വിജയമായിരുന്നു.

മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഉറുമി എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് ജനീലിയ ആയിരുന്നു. ചിത്രത്തിൽ അറക്കൽ ആയിഷ എന്ന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. പൃഥ്വിരാജ് ആയിരുന്നു ഈ ചിത്രത്തിലെ നായകനായി എത്തിയത്. മലയാളത്തിലെ ഏറ്റവും മികച്ച ഹിസ്റ്റോറിക്കൽ ഡ്രാമ ചിത്രങ്ങളിലൊന്നാണ് ഉറുമി. അതുകൊണ്ടുതന്നെ ഈ താരത്തെ മലയാളികൾക്ക് അത്ര പെട്ടെന്ന് ഒന്നും മറക്കാൻ സാധിക്കില്ല.

വിവാഹശേഷം താരമിപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. എങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖ് ആണ് നടിയുടെ ഭർത്താവ്. ഇരുവരും ഇപ്പോൾ ഒരു വാർത്ത പങ്കുവെച്ചുകൊണ്ട് എത്തുകയാണ്. ഇൻസ്റ്റഗ്രാമിൽ ആണ് ഇവർ ഈ വാർത്ത പങ്കുവെച്ചുകൊണ്ട് എത്തുന്നത്.

ഇരുവരുടെയും പത്താം വിവാഹ വാർഷികം ആണ് ഇത്. പരസ്പരം പ്രണയാർദ്രമായ് ആശംസകൾ ആണ് ഇരുവരും ഇവർക്ക് തന്നെ നേരുന്നത്. ഇരുവരും പ്രണയാർദ്രരായി നിൽക്കുന്ന ചിത്രങ്ങളും ഇൻസ്റ്റഗ്രാം വഴി ഇവർ ആരാധകരുമായി പങ്കു വെച്ചിട്ടുണ്ട്. തൻറെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് ജനീലിയ എന്നാണ് റിതേഷ് പറയുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ ഇവർക്ക് വിവാഹ ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. 2012 ഫെബ്രുവരി മൂന്നാം തീയതിയാണ് ഇരുവരും വിവാഹിതരാകുന്നത്. രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്. റിയാൻ എന്നാണ് മകൻറെ പേര്. 2014 വർഷത്തിലായിരുന്നു മകൻ ജനിക്കുന്നത്. രണ്ടാമത്തെ മകളുടെ പേര് രഹ്യൽ എന്നാണ്. 2016 വർഷത്തിലാണ് ഈ കുട്ടി ജനിക്കുന്നത്.

Leave a Reply

Your email address will not be published.