സംവിധായകനുമായി കിടക്ക പങ്കിട്ടാല്‍ നിങ്ങള്‍ക്കു വലിയ അവസരം ലഭിക്കും എന്നതാണ് അവര്‍ മുന്നോട്ടുവെക്കുന്ന ഓഫര്‍; നടി ദിവ്യാങ്ക ത്രിപാഠി വെളിപ്പെടുത്തി

സിനിമാ മേഖലയിലുള്ള നടിമാര്‍ പലവിധ പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. ചിലര്‍ ഇത് സോഷ്യല്‍ മീഡിയ വഴി തന്നെ തുറന്നു പറയാറുണ്ട്. എന്നാല്‍ മറ്റു ചിലര്‍ ഉള്ളിലൊതുക്കി നടക്കുകയാണ്. ഈ അടുത്ത് നിരവധി സെലിബ്രിറ്റികള്‍ തങ്ങള്‍ നേരിട്ട മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ടെലിവിഷന്‍ താരം ദിവ്യാങ്ക ത്രിപാഠി പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത്. ഡയറക്ടര്‍ക്കു വഴങ്ങി കൊടുത്താല്‍ വലിയ അവസരങ്ങള്‍ ലഭിക്കുമെന്ന് നടി പറയുന്നു. എന്നാല്‍ താന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെന്നും നടി പറഞ്ഞു.

ദിവ്യാങ്കയുടെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ‘ഒരു ഷോ അവസാനിച്ചാല്‍ വീണ്ടും നിങ്ങളുടെ യുദ്ധം തുടങ്ങുകയായി. പണം കയ്യിലില്ലാത്ത സമയമായിരിക്കും അത്. എനിക്ക് എന്റെ ബില്ലുകളും ഇഎംഐയും അടക്കാനുണ്ട്. ആ സമയത്ത് വലിയ സമ്മര്‍ദങ്ങള്‍ ഉണ്ടാവും.

ഇത്തരം സന്ദര്‍ഭങ്ങളിലാണ് അവര്‍ ഓഫര്‍ മുന്നോട്ടു വയ്ക്കുക. ഈ സംവിധായകനുമായി കിടക്ക പങ്കിട്ടാല്‍ നിങ്ങള്‍ക്കു വലിയ അവസരം ലഭിക്കുമെന്നായിരിക്കും ഓഫര്‍. പക്ഷേ, അതിന് ഞാന്‍ എന്തിനു വഴങ്ങണം? ആവശ്യപ്പെടുന്നവര്‍ ബുദ്ധിശാലികളാണ്. അവര്‍ നിങ്ങള്‍ക്ക് വലിയ അവസരങ്ങള്‍ നല്‍കും. എല്ലാവരും ഇങ്ങനെയാണ് ചെയ്യുന്നത് എന്നു പറഞ്ഞ് ജീവിതം വില്‍ക്കാന്‍ ആവശ്യപ്പെടും. ഈ മേഖല ഇങ്ങനെയൊക്കെയാണെന്നും അവര്‍ പറയും.’

എന്നാല്‍ ഇതിലൊന്നും പോയി വീഴരുതെന്നാണ് പറയാനുള്ളതെന്ന് നടി പറഞ്ഞു. തനിക്ക് കഴിവുണ്ട്. അതുകൊണ്ടാണ് ആദ്യ അവസരം തന്നെ തേടി വന്നത്. ഇനിയും കാത്തുനിന്നാല്‍ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും ദിവ്യാങ്ക പറഞ്ഞു. അതേസമയം ഇതിനെ എതിര്‍ത്തതുകൊണ്ട് തനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായതായും നടി പറഞ്ഞു .

Leave a Reply

Your email address will not be published.