ജോലി വാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി ബാലചന്ദ്രകുമാർ ക്രൂരമായി പീ ഡിപ്പിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

നടൻ ദിലീപിനെതിരേ ആരോപണമുന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെതിരേ വെളിപ്പെടുത്തലുമായി യുവതി രംഗത്. ബാലചന്ദ്രകുമാർ തന്നെ ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായാണ് യുവതി രംഗത്ത് വന്ന്ത്. ജോലി നൽകാമെന്ന് വാഗ്ദാനം നൽകി എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ബലാ ത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി, തുടർന്ന് ബാലചന്ദ്രകുമാർ തന്നെ ബ്ലാക്ക് മെയിൽ ചെയ്‌തു എന്നാണ് യുവതിയുടെ ആരോപണം. വർഷങ്ങൾക്ക് ശേഷം ഇയാളെ കാണുന്നത് ദിലീപിനെതിരെ ആരോപണവുമായി എത്തിയപ്പോഴാണെന്നും യുവതി പറഞ്ഞു.
ബാലചന്ദ്രകുമാർ തെറ്റിന്റെ കൂമ്പാരമാണെന്നും,, നടിക്ക് നീതികിട്ടണം എന്നതല്ല അയാളുടെ ആവശ്യമെന്നും യുവതി പറഞ്ഞു. ഇയാളുടെ കൈയിൽ പെൻകാമറ അടക്കമുള്ള സാധനങ്ങൾ എപ്പോഴും ഉണ്ടാകാറുണ്ടെന്നും യുവതി ആരോപിച്ചു. പത്തു വർഷം മുൻപാണ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഇയ്യാൾക്കെതിരെ ഇതുവരെ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടാൽ ആ ത്മഹത്യ ചെയ്യേണ്ടി വരും എന്നതു കൊണ്ടാണെന്നും യുവതി പറഞ്ഞു. ഇയാൾക്കെതിരെ നിയമപരമായി പോരാടുമെന്നും, നിലവിൽ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഒരു യുട്യൂബ് ചാനലിനോടാണ് യുവതി വെളിപ്പെടുത്തലുകൾ നടത്തിയത്. അതേസമയം, ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്, നിലവിൽ, ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് ഉൾപ്പെടെ അഞ്ച് കുറ്റാരോപിതരെ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. നടൻ ദിലീപിൻറെ മൊബൈൽ ഫോണുകൾ സർവീസ് ചെയ്തിരുന്ന യുവാവ് കാറപകടത്തിൽ മരിച്ചതിനെക്കുറിച്ച് പുനരന്വേഷണം വേണമെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് സംവിധായകൻ ബാലചന്ദ്ര കുമാർ വീണ്ടും രംഗത്ത് വന്നിരുന്നു. സലീഷിന്റെ മരണത്തിൽ ദിലീപിന് പങ്കുണ്ടോ? വാഹനാപകടത്തിൽ എന്താണ് പങ്ക്? എന്നതൊക്കെയാണ് എന്നൊക്കെ ‘ബാലചന്ദ്ര കുമാർ ഫാൻസ്‌’ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. സലീഷിന്റെ കുടുംബവുമായി ബന്ധപ്പെട്ടുവെന്നും പരാതി നൽകാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബാലചന്ദ്ര കുമാർ തന്നെയാണ് വെളിപ്പെടുത്തിയത്. ഇതോടെ, ദിലീപിനെ വിടാതെ പിന്തുടരുക എന്നത് തന്നെയാണ് ലക്‌ഷ്യം.

Leave a Reply

Your email address will not be published.