ആദ്യം ഛർദി, പിന്നീട് തല മരവിക്കുകയും, കണ്ണിൽ ഇരുട്ട് കയറുകയും ചെയ്തു; വാവ സുരേഷിന് സംഭവിച്ചതെന്ത് ? ദൃക്‌സാക്ഷികൾ പറഞ്ഞതിങ്ങനെ

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തനിക്ക് സംഭവിക്കാൻ പോകുന്നതെന്താണെന്നും അപ്പോൾ എന്താണ് ചെയ്യേണ്ടതെന്നും ഒപ്പമുള്ളവർക്ക് വാവ സുരേഷ് കൃത്യമായ നിർദേശം നൽകിയിരുന്നു.

ആദ്യം ഛർദിച്ചു. ‘എനിക്ക് കണ്ണിനകത്ത് ഇരുട്ട് കേറുന്നു. തലയ്ക്കകത്ത് പെരുപ്പുണ്ട്. കൈയും കാലും മരവിക്കുന്നുണ്ട്. എന്നെ പെട്ടെന്ന് മെഡിക്കൽ കോളജിൽ എത്തിച്ചാൽ മതി. എനിക്ക് കുഴപ്പമൊന്നും വരില്ല‘- ആശുപത്രിയിലേക്ക് പോകും വഴി വാവ സുരേഷ് പറഞ്ഞതിങ്ങനെ.

പാമ്പിനെ ചാക്കിലേക്ക് കയറ്റാൻ വാവ സുരേഷ് പാടുപെട്ടിരുന്നു. ചാക്കിൽ കീടനാശിനിയുടെ അംശമുള്ളതാണ് പാമ്പിന് വൈര്യം തോന്നാനുള്ള കാരണമെന്ന് വാവ സുരേഷ് പറയുന്നു. കടിയേറ്റെങ്കിലും സമചിത്തത കൈവിടാതെ പാമ്പിനെ പിടികൂടി വാവ സുരേഷ്. പാമ്പ് കടിച്ച വേദന കൊണ്ട് പോസ്റ്റിൽ ഒരു കൈകൊണ്ട് പിടിച്ച് നിന്ന ശേഷമാണ് പാമ്പിനെ ഏറെ പ്രയാസപ്പെട്ട് കുപ്പിയിലേക്ക് കയറ്റിയത്.

എന്നാൽ മെഡിക്കൽ കോളജിലേക്കുള്ള യാത്രാ മധ്യേ തന്നെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ വാവ സുരേഷ് തന്നെ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് സുരേഷിനെ എത്തിക്കുകയായിരുന്നു.https://www.youtube.com/embed/xWnjFmGePFY

വാവ സുരേഷിന് മൂർഖന്റെ കടിയേറ്റത്തിന് ശേഷമുള്ള ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട്. വാവ സുരേഷിന്റെ കാൽ മുട്ടിന് മുകളിലാണ് പാമ്പ് കടിച്ചത്. പാമ്പിന്റെ കടിയേറ്റ ഉടൻ സുരേഷ് പാന്റ് പൊക്കി വച്ച് രക്തം ഞെക്കി പുറത്തേക്ക് കളയുന്നത് കണ്ടുവെന്നും അധികം ആഴത്തിലുള്ള മുറിവ് ആയിരിക്കില്ല എന്നാണ് അപ്പോൾ കരുതിയതെന്ന് സംഭവം കണ്ട ദൃക്‌സാക്ഷി പറയുന്നു.

പാമ്പിനെ ചാക്കിലേക്ക് കയറ്റാൻ വാവ സുരേഷ് പാടുപെട്ടിരുന്നു. ചാക്കിൽ കീടനാശിനിയുടെ അംശമുള്ളതാണ് പാമ്പിന് വൈര്യം തോന്നാനുള്ള കാരണമെന്ന് വാവ സുരേഷ് പറയുന്നു. കടിയേറ്റെങ്കിലും സമചിത്തത കൈവിടാതെ പാമ്പിനെ ചാക്കിലാക്കിയ ശേഷം ജനങ്ങളോട് പരിഭ്രാന്തരാകരുതെന്നും വാവ സുരേഷ് പറഞ്ഞു. തന്നെ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചാൽ മതിയെന്ന് വാവ സുരേഷ് നിർദേശം നൽകിയിരുന്നു.

ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. കാൽ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടർന്ന് സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

വാവ സുരേഷിനെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടൻ തന്നെ ആന്റി വെനം നൽകിയിരുന്നു.

ഇത് ആദ്യമായല്ല പാമ്പ് കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 2013 ലും 2020 ലും സമാനമായ സാഹചര്യത്തിൽ അതീവ ഗുരുതരാവസ്ഥയിൽ വാവ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.