ടോവിനോയുടെ കൂടെ അത്തരമൊരു സിനിമയില്‍ ഇനി അഭിനയിക്കില്ല! തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി!

ഐശ്വര്യ ലക്ഷ്മി നായികയായി സിനിമകള്‍ ഒരുപാട് വന്നു പോയെങ്കിലും ആരാധകര്‍ക്ക് താരം ഇന്നും മായാനദിയിലെ അപ്പുവാണ്. ഒരുപാട് ആരാധകരെ നേടിയെടുത്ത ചിത്രമായിരുന്നു ഐശ്വര്യയ്ക്ക് മായാനദി. ടോവിനോ ആയിരുന്നു ചിത്രത്തിലെ നടന്‍. ചിത്രത്തിലെ പല രംഗങ്ങളും അന്ന് ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. മായാനദിയിലെ ടോവിനോയുമായുള്ള ചുംബന രംഗത്തിന് ഐശ്വര്യയ്ക്ക് കുടുംബത്തില്‍ നിന്ന് പോലും വിമര്‍ശനങ്ങള്‍ നേരിടാന്‍ ഇടയാക്കിയിരുന്നു.

aishwarya-lakshmi-reveals-m

ഇപ്പോഴിതാ ടൊവിനോയുടെ കൂടെ ഇനി അത്തരം ഒരു സിനിമ വന്നാല്‍ താന്‍ ചെയ്യില്ലെന്ന് തുറന്നടിച്ച് പറഞ്ഞിരിക്കുകയാണ് ഐശ്വര്യ. അതിനുള്ള കാരണവും നടി വ്യക്തമാക്കുന്നുണ്ട്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഐശ്വര്യയുടെ വാക്കുകളിലേക്ക്…. ടൊവിനോയുടെ കൂടെ തന്നെ അത്തരം ഒരു സിനിമ വന്നപ്പോള്‍ താന്‍ ചെയ്യില്ല. ആ സമയത്ത് ടൈപ്പ്കാസ്റ്റ് ആയിപ്പോകുമോ എന്നൊരു പേടിയുണ്ടായിരുന്നു. അന്ന് തന്റെ കരിയറില്‍ അങ്ങനെ ഒരു തീരുമാനം ആവശ്യമായിരുന്നു.

പക്ഷേ, ഇന്ന് അങ്ങനെയൊരു രംഗമുള്ളതു കൊണ്ട് ഒരു നല്ല സിനിമ താന്‍ ഉപേക്ഷില്ല. ഇപ്പോള്‍ തനിക്ക് അതിനുള്ള പക്വതയുണ്ട്. അങ്ങനെ ചെയ്യുന്നത് തെറ്റല്ല. സമൂഹത്തിന് അതുള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ വേണ്ട. താന്‍ തന്റെ രീതിയില്‍ ജീവിക്കും. അതാണ് ഇപ്പോഴത്തെ തന്റെ ചിന്ത എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി താരം പറയുന്നത്… നിങ്ങള്‍ എന്തു വേണമെങ്കിലും പറഞ്ഞോളൂ… തന്റെ രീതിയില്‍ ജീവിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നത്. തന്റെ മനസ്സാക്ഷിക്കു മുമ്പില്‍ ശരിയെന്നു തോന്നുന്നത് ചെയ്യും. മറ്റാരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. മുമ്പ് ഇത്തരം കമന്റുകള്‍ വേദനിപ്പിച്ചിരുന്നു. ഇനി അത്തരം രംഗങ്ങളില്‍ അഭിനയിക്കില്ല എന്നു വരെ തീരുമാനിച്ചിരുന്നുവെന്നും ഐശ്വര്യ പറയുന്നു.

Leave a Reply

Your email address will not be published.