നടനും നിര്‍മ്മാതാവുമായ മണിയൻപിള്ള രാജുവിൻ്റെ പുതിയ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു. മകനും നടനുമായ നിരഞ്ജിൻ്റെ ചോദ്യത്തിന് മറുപടിയായി ദുൽഖറിനെയും മമ്മൂട്ടിയെയും ചൂണ്ടിക്കാട്ടി മറുപടി പറഞ്ഞ കാര്യമാണ് മണിയൻപിള്ള രാജു ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. നിരഞ്ജ് ഇപ്പോൾ കൈനിറയെ സിനിമകളുമായി സിനിമാരംഗത്തു സജീവമാകുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് മണിയൻപിളഅള രാജു മകനെ പറ്റി പറഞ്ഞത്. തന്നെ നായകനാക്കി സിനിമയെടുക്കാമോ എന്ന് നിരഞ്ജ് പണ്ട് അച്ഛനായ തന്നോട് ചോദിച്ചിരുന്നുവെന്ന് മണിയൻപിള്ള രാജു വെളിപ്പെടുത്തി. ഇതിനു മറുപടിയായി മണിയൻപിള്ള രാജു പറഞ്ഞ കാര്യം ഏറെ രസകരമായിരുന്നു. മലയാളത്തിലെ സൂപ്പർ താരത്തിൻ്റെ മകനെ ചൂണ്ടിക്കാട്ടിയാണ് മണിയൻപിള്ള രാജു മകന് മറുപടി നൽകിയത്. ദുൽഖറിനു വേണ്ടി മമ്മൂട്ടി ഇതുവരെ ആരോടും ശുപാര്‍ശ ചെയ്തിട്ടില്ലെ നീയും കഷ്ടപ്പെട്ട് സ്വയം വളരണം എന്നായിരുന്നു അന്ന് താൻ പറഞ്ഞതെന്നും മണിയന്‍പിള്ള രാജു വ്യക്തമാക്കി. നിനക്കു വേണ്ടി താന്‍ ഒരു സിനിമ എടുക്കില്ലെന്നും താന്‍ ചെയ്യുന്ന സിനിമയില്‍ നിനക്ക് പറ്റിയ വേഷമുണ്ടെങ്കില്‍ അത് ചെയ്യാന്‍ വിളിക്കുമെന്നുമാണ് പറഞ്ഞത്. ദുൽഖറിനു വേണ്ടി മമ്മൂട്ടി ഇതുവരെ ആരോടെങ്കിലും ശുപാര്‍ശ ചെയ്തതായി തനിക്കറിയില്ലെന്നും സ്വയം കഷ്ടപ്പെട്ടാണ് ദുല്‍ഖര്‍ വളര്‍ന്നതെന്നും അതുപോലെ നീയും നന്നായി കഷ്ടപ്പെട്ട് സ്വയം വളരണമെന്നുമാണ് മകനോട് താൻ പറഞ്ഞത്. 35 വര്‍ഷത്തിന് ശേഷമായിരുന്നു രാജുവിന്റെ കെഎസ്ആര്‍ടിസി യാത്ര. കനകക്കുന്നിന് മുന്നില്‍ നിന്ന് കോര്പറേഷന് എം ഡി ബിജു പ്രഭാകറിനൊപ്പമാണ് രാജുവും ബസില്‍ കയറിയത്. അതിഥികള്‍ ടിക്കറ്റെടുക്കാനൊരുങ്ങിയപ്പോള്‍ 50 രൂപ കൊടുത്താല്‍ 24 മണിക്കൂര്‍ യാത്ര ചെയ്യാമെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. എങ്കില്‍ ആ ടിക്കറ്റെടുത്ത് രാത്രി ഇതില്‍ കിടന്നുറങ്ങിയിട്ടേ പോകുന്നൂള്ളൂവെന്ന മണിയന്‍പിള്ള രാജുവിന്റെ മറുപടി ബസില്‍ കൂട്ടച്ചിരിക്കിടയാക്കി. ബസുകള്‍ ഇനി കട്ടപ്പുറത്തിരിക്കാതെ കറങ്ങിക്കൊണ്ടിരിക്കും. കെഎസ്ആര്‍ടിസി വികസനത്തിന്റെ പാതയിലാണ്. നഗരത്തിന് ഇത്തരം സര്‍വീസ് അത്യാവശ്യമാണ്. ഇത് നമ്മുടെ മെട്രോ സര്‍വീസാണ്. നഗരം കാണുന്നതിനൊപ്പം ഇതൊരു വിനോദമാണ്, കുടുംബത്തോടെ എല്ലാവരും സര്‍ക്കുലര്‍ ബസുകള്‍ ഉപയോഗിക്കണം’ – യാത്രക്ക് ശേഷം മണിയന്‍പിള്ള രാജു പറഞ്ഞു. യാത്ര അവസാനിപ്പിച്ച ശേഷം ഇവര്‍ വെള്ളയമ്പലത്തെ കോഫി ഹൗസില്‍ നിന്ന് ചായയും കുടിച്ചാണ് മടങ്ങിയത്. സിറ്റി സര്‍ക്കുലര്‍ സര്‍വീസ് നഗരത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു. കൂടുതല്‍ യാത്രക്കാരെ സിറ്റി സര്‍ക്കുലറിലേക്ക് ആകര്‍ഷിക്കാന്‍ നാളെ മുതല്‍ ടിക്കറ്റ് ചാര്‍ജില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സര്‍ക്കിള്‍ ചുറ്റികറങ്ങാന്‍ 10 രൂപ മാത്രമായിരിക്കും ചാര്‍ജ്. 24 മണിക്കൂറിന് 50 രൂപ തന്നെ ഈടാക്കും. അതിനിടയിലുള്ള മറ്റ് ടിക്കറ്റ് ചാര്‍ജുകളെല്ലാം ജനുവരി 15 വരെ നിർത്തലാക്കും. മൂന്നു മാസം കഴിഞ്ഞാല്‍ മാത്രമേ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ക്ക് മികച്ച കളക്ഷന്‍ ലഭിക്കൂവെന്നാണ് കണക്കുകൂട്ടല്‍. സര്‍ക്കുലര്‍ സര്‍വീസുകളുമായി ജനങ്ങള്‍ അടുക്കുന്നതോടെ ഘട്ടംഘട്ടമായി നഗരത്തിലെ മറ്റ് ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കാനാണ് ആലോചന. നെടുമങ്ങാട്, നെയ്യാറ്റിന്‍കര തുടങ്ങിയ ടൗണുകളില്‍ സമീപഭാവിയില്‍ സര്‍ക്കുലര്‍ സര്‍വീസുകള്‍ ആരംഭിക്കും. സീസണ് ടിക്കറ്റുകളും, മാസ ടിക്കറ്റുകളും ഉപയോഗിച്ചുള്ള യാത്രകളും പരിഗണനയിലാണെന്നും കോര്പറേഷന് എം ഡി ബിജു പ്രഭാകര്‍ പറഞ്ഞു.
You May Also Like...

Natural Home Remedy for Urinary Infection, മൂത്രകടച്ചിൽ മാറാൻ ഫലപ്രദമായ നാചാചുറൽ ഹോം റെമഡി
May 12, 2022

തൈറോയ്ഡ് കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വളരെ ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി
May 12, 2022

How to Control Slipped Disc, നട്ടെല്ല് അകൽച്ചെക്കും,കാലിലേക്കുളള കഴപ്പിനും
May 12, 2022

ഗാനമേളയിൽ പാടിക്കൊണ്ടിരിക്കെ ഗായകൻ ശരത് കുഴഞ്ഞു വീണുമരിച്ചു, കണ്ട് നിന്നവർക്ക് വിറയൽ
May 12, 2022

മസ്തിഷ്കത്തില്‍ രക്തസ്രാവം തുടർന്ന് ഹൃദയാഘാതം… നടി മരണത്തിന് കീഴടങ്ങി..
May 12, 2022

സിനിമക്ക് വലിയ നഷ്ടത്തിൻ്റെ ദിനം… ശിവകുമാർ മരിച്ചു… മാന്ത്രിക നാദം നിലച്ചു
May 12, 2022