പാചകത്തിന് വരുന്നവരും സഹായികളും ബ്രാഹ്മണരായിരിക്കണം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസ്താവന വിവാദത്തിൽ

ഗുരുവായൂര്‍ ക്ഷേത്രത്തിലെ 2022 ലെ ഉത്സവത്തോടനുബന്ധിച്ച് ഭക്ഷണം ഉണ്ടാക്കുന്നതിനായി ക്ഷണിച്ച ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്വട്ടേഷനെതിരെ വ്യാപക വിമര്‍ശനം. ക്വട്ടേഷനില്‍ പറയുന്ന വ്യവസ്ഥയില്‍ പരസ്യമായി ജാതിവിവേചനം നിലനില്‍ക്കുന്നു എന്നാണ് ആക്ഷേപം. പാചക പ്രവര്‍ത്തിക്ക് വരുന്ന പാചകക്കാരും, സഹായികളും ബ്രാഹ്മണരായിരിക്കണം എന്ന വ്യവസ്ഥയാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്.
ജനുവരി 17 നാണ് ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി രണ്ടാം തീയ്യതിയാണ് അവസാന തീയ്യതി.
പ്രസാദ ഊട്ട്, പകര്‍ച്ച വിതരണം എന്നിവക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിലേക്കായി ദേഹണ്ഡപ്രവര്‍ത്തി, പച്ചക്കറി സാധനങ്ങള്‍ മുറിച്ച് കഷ്ണങ്ങളാക്കല്‍, കലവറയില്‍ നിന്നും സാധനസാമിഗ്രികള്‍ അഊട്ടുപുരയിലേക്ക് എത്തിക്കല്‍, പാകം ചെയ്തവ വിതരണപന്തലിലേക്കും ബാക്കിവന്നവയും പാത്രങ്ങളും തിരികെ ഊട്ടുപുരയിലേക്ക് എത്തിക്കല്‍, രണ്ട് ഫോര്‍ക്ക് ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തല്‍ ഉള്‍പ്പെടെ എല്ലാ പ്രവ്യത്തികള്‍ എന്നിവയ്ക്കാണ് ദേവസ്വം ക്വട്ടേഷന്‍ ക്ഷണിച്ചത്. ഇതിനായി മുന്നോട്ട് വച്ചിട്ടുള്ള 13 നിബന്ധനകളില്‍ ഏഴാമതായാണ് ബ്രാഹ്മണര്‍ക്ക് മാത്രം എന്ന നിബന്ധന മുന്നോട്ട് വയ്ക്കുന്നത്.

Leave a Reply

Your email address will not be published.