ഒടുവിൽ അവർ വീണ്ടും ഒന്നിക്കുന്നു, വാർത്ത സത്യമാണ്! വളരെ നല്ല തീരുമാനം എന്ന് ധനുഷിനെ അഭിനന്ദിച്ചു മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ധനുഷ്. തമിഴ് സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മികച്ച തിരക്കഥകളും അഭിനയപ്രാധാന്യമുള്ള സിനിമകളാണ് താരം കൂടുതൽ ചെയ്യുന്നത്. അതുകൊണ്ടുതന്നെ മലയാളികൾക്കും ഈ താരത്തെ വളരെ ഇഷ്ടമാണ്. നിരവധി അവാർഡുകൾ കൂടി വാരിക്കൂട്ടിയ താരമാണ് ധനുഷ്. താരമൊരു മലയാളസിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയും ദിലീപും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിലായിരുന്നു ധനുഷ് ഒരു അതിഥി വേഷത്തിൽ എത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി താരമാണ് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. താരവും മുൻ ഭാര്യ ഐശ്വര്യയും കഴിഞ്ഞവാരം ആയിരുന്നു അവരുടെ വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ഒടുവിൽ ആയിരുന്നു ഇരുവരും ഈ വാർത്ത പ്രഖ്യാപിച്ചത്. ഇരുവർക്കും രണ്ടു മക്കൾ ആണ് ഉള്ളത്.


വളരെ ചെറിയ കാര്യങ്ങളിൽ തുടങ്ങിയുള്ള തെറ്റിദ്ധാരണ ആണ് വിവാഹമോചനത്തിൽ എത്തിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരെ തമ്മിൽ ഒരുമിപ്പിക്കാൻ വേണ്ടി കുടുംബക്കാർ എല്ലാം ശ്രമിക്കുക ആയിരുന്നു. രജനീകാന്ത് അടക്കമുള്ളവർ ഇവരെ തമ്മിൽ ഒരുമിപ്പിക്കാൻ വേണ്ടി ശ്രമിക്കുക ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം വിവാഹമോചനം കഴിഞ്ഞ ശേഷം ഇവർ ഒരുമിച്ച് ഹൈദരാബാദിലെ ഒരു ഹോട്ടലിൽ ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ഇരുവരുടെയും ഷൂട്ടിങ് ആവശ്യങ്ങൾക്ക് വേണ്ടി ആയിരുന്നു ഇവർ ഇവിടെ വന്നത്. ധനുഷ് നായകനാകുന്ന ഒരു സിനിമയുടെ ചിത്രീകരണം ആയിരുന്നു ഇവിടെ വച്ച് നടന്നു കൊണ്ടിരുന്നത്. അതേസമയം ഇവിടെവെച്ച് ചെയ്യുന്ന ഒരു മ്യൂസിക് വീഡിയോ സംവിധാനം ചെയ്യുന്നത് ഐശ്വര്യ ആയിരുന്നു. റാമോജി ഫിലിം സിറ്റിയിലെ ഒരു ഹോട്ടലിലായിരുന്നു ഇവർ ഒരേ സമയം ഉണ്ടായിരുന്നത്. അതേസമയം ധനുഷ് ഇപ്പോൾ കൂടുതൽ സിനിമകളിൽ അഭിനയിച്ചു കരിയർ വ്യാപിപ്പിക്കുക ആണ്. അടുത്തിടെ താരം ഒരു ഹിന്ദി സിനിമയിൽ അഭിനയിച്ചിരുന്നു. അത്രൻകി രെ എന്നായിരുന്നു സിനിമയുടെ പേര്. ആനന്ദ് എൽ റായി ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇത് രണ്ടാമത്തെ തവണയാണ് ഇരുവരും തമ്മിൽ ഒന്നിക്കുന്നത്. ഇതിനുമുൻപ് ഇരുവരും രാഞ്ച്ന എന്ന ഹിന്ദി സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ധനുഷ് ആദ്യമായി അഭിനയിച്ച ഹിന്ദി സിനിമ കൂടിയായിരുന്നു ഇത്. ഇപ്പോൾ ഇരുവരും മൂന്നാം തവണ ഒന്നിക്കാൻ പോവുകയാണ് എന്ന് വിശേഷമാണ് പുറത്തുവരുന്നത്. എന്നാൽ ഇത്തവണ ഒരു ആക്ഷൻ ലൗ സ്റ്റോറി ആയിരിക്കും ചിത്രം എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു പക്കാ കൊമേഴ്സ്യൽ ചിത്രമായിരിക്കുമിത് എന്നാണ് അറിയാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published.