ഇത് കടലിൽ നിന്നും വഴിതെറ്റി കരയിലേക്ക് വന്ന ഏതോ മത്സ്യകന്യക ആണ് എന്ന് കരുതിയവർക്ക് തെറ്റി, ദുൽഖറിൻ്റെയും ആസിഫ് അലിയുടേയും നായിക ആയിട്ടുള്ള ഈ മലയാളി നടിയെ മനസ്സിലായോ?

ദുൽഖർ സൽമാൻ നായകനായ പട്ടംപോലെ എന്ന ചിത്രത്തിൽ ഇവർ ആയിരുന്നു നായിക. ഇതിനുശേഷം ആസിഫലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നിർണായകം എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.
മാളവിക മോഹനൻ എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. പേട്ട എന്ന സിനിമയിലൂടെ ആയിരുന്നു താരം തമിഴിൽ അരങ്ങേറുന്നത്. ഇതിനു മുൻപ് താരം നിരവധി തെലുങ്ക് സിനിമകളിൽ അഭിനയിച്ചിരുന്നു. പിന്നീട് മാസ്റ്റർ എന്ന ചിത്രത്തിലും താരം നായികയായി എത്തി. ഈ ചിത്രം വളരെ വലിയ ഒരു വിജയമായിരുന്നു. ഇന്ന് തെന്നിന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് മാളവിക. നിരവധി ഗ്ലാമർ ചിത്രങ്ങൾ ആണ് താരം പങ്കുവയ്ക്കുന്നത്. ഇതെല്ലാം തന്നെ വളരെ മികച്ച രീതിയിൽ ആണ് ശ്രദ്ധിക്കപ്പെടുന്നത്. അതുപോലെതന്നെ ഇപ്പോൾ താരം മാലി ദ്വീപിൽ നിന്നും എടുത്ത ചിത്രങ്ങൾ വൈറലായി മാറി കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published.