https://www.facebook.com/watch?v=447380870196696
നട്ടെല്ലിന് വളവ്, ഇരുകൈകളുമില്ല എന്നിട്ടും ആലുവാപ്പുഴ കുറുകെ നീന്തി പതിനഞ്ചുകാരൻ. പുഴക്കും തടുക്കാനായില്ല ആസിമിന്റെ നിശ്ചയദാർഢ്യത്തെ ജന്മനാ രണ്ടു കയ്യും വലത് കാലിന് സ്വതീനവും ഇല്ലാത്ത അസിമിന് മുന്നിൽ പെരിയാറിലെ മരണക്കുഴികൾ പോലും വഴി മാറി. കോഴിക്കോട് വേലിമണ്ണ സ്വതേഷിയായ ഈ പതിനഞ്ചുകാരൻ ആലുവ അദ്വൈത ആശ്രമ കടവിൽ നിന്നും നീന്തി കയറിയത് ആത്മ വിസ്വാസത്തിന്റെ മറ്റൊരു കര നീന്തലിനിടയിൽ വീതികൂടിയ ഭാഗത്ത് എത്തിയപ്പോൾ കാണികൾക്കും സുരക്ഷ ചുമതലയിൽ ഉണ്ടായിരുന്നവർക്കും ഒരുപോലെ ആശങ്ക. പക്ഷെ മനക്കരുത്ത് കൊണ്ട് പെരിയാറിനെ കീഴടക്കുക ആയിരുന്നു ആസിം മുപ്പതടിയിൽ അതികം താഴ്ചയുള്ള അദ്വൈത ആശ്രമ കടവിൽ നിന്നും ആലുവ മണപ്പുറം വരെയാണ് ഒരു മണിക്കൂർ കൊണ്ട് ആസിം നീന്തി കടന്നത്. ആശ്രമം കടവിൽ നിന്നും ആരംഭിച്ച് റെയിൽവേ പാലത്തിന്റെ തൂണുകൾ ചുറ്റി പുഴ കുറുകെ നീന്തി മണപ്പുറത്തെത്തി. സജി വാളാശേരിയാണ് ആസിമിന്റെ പരിശീലകൻ ഒരു ചെവിക്ക് കേൾവിക്കുറവും നാട്ടലിന് വളവും വലത് കാലിന് നീളക്കുറവും ഉള്ള അസിം പക്ഷെ ഈ അംഗ വൈകല്യങ്ങളെ എല്ലാം മറികടന്നാണ് ആരോഗ്യമാർ പോലും നീന്താൻ മടിക്കുന്ന പെരിയാറിനെ കീഴടക്കിയത്.