PCOD മാറാൻ മൂന്ന്കാര്യങ്ങൾ.!!

പുരുഷന്മാരേക്കാള്‍ പെണ്‍കുട്ടികളെ ബാധിയ്ക്കുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഏറെയാണ്. ഇത്തരത്തില്‍ ഒന്നാണ് പിസിഒഡി. പോളിസിസ്റ്റിക് ഓവറി ഡിസോര്‍ഡര്‍ എന്ന അവസ്ഥ. പണ്ടു കാലത്ത്, അതായത് 5-10 വര്‍ഷങ്ങള്‍ക്കപ്പുറത്ത് ഇത് 5 ശതമാനം പെണ്‍കുട്ടികളെ മാത്രം ബാധിയ്ക്കുന്ന അവസ്ഥയായിരുന്നുവെങ്കില്‍ ഇന്നത് 40 ശതമാനം വരെ പെണ്‍കുട്ടികളെ ബാധിയ്ക്കുന്നു. രണ്ടു മൂന്നു മാസം വരുമ്പോള്‍ മാത്രം ആര്‍ത്തവം വരിക, വന്നാല്‍ തന്നെ വളരെ കുറവു ബ്ലീഡിംഗ്, വിവാഹ ശേഷം വന്ധ്യതാ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം തന്നെ ഈ രോഗം വരുത്തി വയ്ക്കുന്ന പ്രശ്‌നങ്ങളാണ്. സാധാരണ സ്ത്രീകളെ അപേക്ഷിച്ച് പിസിഒഡി ഉള്ളവരില്‍ വന്ധ്യതാ സാധ്യത പത്തിരട്ടിയാണെന്നു പറയാം. പിസിഒഡിയുണ്ടെങ്കില്‍ ഇതു മാത്രമല്ല, അമിത വണ്ണം, കൊളസ്‌ട്രോള്‍- പ്രമേഹ സാധ്യത, സന്ധി വേദന, ഫാററി ലിവര്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും സാധ്യത ഏറെയാണ്. ഹൃദ്രോഗം പോലുള്ള അവസ്ഥയിലേയ്ക്കു വരെ ഇതു സാധ്യതയുണ്ടാക്കും.

Leave a Reply

Your email address will not be published.