ഓമൈക്രോൺ പനി എങ്ങനെ തിരിച്ചറിയാം? ഓമൈക്രോൺ വന്നാൽ ആന്റിബയോട്ടിക് കഴിക്കണോ?
കോവിഡ് മഹാമാരിയിൽ ലോകം തന്നെ നിശ്ചലമായ ഒരു കാലഘട്ടം നമ്മൾ നേരിട്ട് കടന്നുവന്നതാണ്. ലക്ഷക്കണക്കിന് ആളുകളാണ് കോവിഡ് മഹാമാരിയിൽ ഈ ലോകത്തു നിന്ന് വിട്ടു പോയിട്ടുള്ളത്. പ്രതിരോധശേഷി നശിപ്പിച്ച് രോഗബാധിതർ ആക്കിയാണ് കോവിഡ് വൈറസ് ജനങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടു കൊണ്ടിരുന്നത്. അതിന്റെ പ്രത്യാഘാതത്തിൽ നിന്ന് ലോകം കരകയറുമ്പോളാണ് ഓമൈക്രോൺ എന്ന കോവിഡ് വകബേധമായ പുതിയ വൈറസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ഓമൈക്രോൺ വൈറസ്
കോവിഡ് മഹാമാരിയിൽ ലോകം മുഴുവൻ സ്തംഭിച്ച് നിൽക്കുകയായിരുന്നു. ലോകരാജ്യങ്ങളുടെ താളം മുഴുവൻ തെറ്റിക്കാൻ ചൈനയിൽ നിന്ന് ഉൽഭവിച്ച കോവിഡ് വൈറസ് കുറഞ്ഞ നാളുകളെ എടുത്തുള്ളൂ. ആദ്യത്തെ രണ്ട് തരംഗങ്ങൾക്ക് ശേഷം എല്ലാം അവസാനിച്ചു എന്ന് ആശ്വസിച്ചു ഇരിക്കുകയായിരുന്നു. പക്ഷെ അപ്പോഴാണ് ജനങ്ങളിലേക്ക് വീണ്ടും ഭീതിയുടെ നിഴൽ വീശി കൊണ്ട് കോവിഡിന്റെ മ്യൂട്ടേഷൻ സംഭവിച്ച വൈറസ് സൗത്താഫ്രിക്കയിൽ കണ്ടെത്തിയിരിക്കുന്നത്.