ദിലീപിൻ്റെ അവസാനത്തെ കളി… കേസ് അട്ടിമറിക്കാൻ ജഡ്ജിയുടെ വീട്ടിൽ..!!

കൊച്ചിയിലെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നുള്ള കേസില്‍ ദിലീപ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍റെ കൂടുതൽ സമയം നൽകണമെന്ന ആവശ്യം പരിഗണിച്ചുകൊണ്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചിരിക്കുന്നത്. ദിലീപിന്‍റെ അറസ്റ്റിനുള്ള വിലക്കും അതിനാൽ വെള്ളിയാഴ്ച വരെ തുടരും. ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ വിശദമായ എതിര്‍സത്യവാങ്മൂലം നല്‍കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎൻ സൂരജ്, ബന്ധു അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരുടെയെല്ലാം ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തെളിവിന്‍റെ അഭാവം മൂലം പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കാനാണ്‌ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് നിഗമനം. ദിലീപ് ഉൾപ്പടെയുള്ളവരുടെ വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ ലഭിച്ച ഡിജിറ്റൽ രേഖകളിൽനിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കോടതിയിൽ ഹാജരാക്കുന്നതിനും പോലീസ് ശ്രമം നടത്തുന്നുണ്ട്. ജാമ്യ ഹര്‍ജി നീട്ടിയതോടെ വരും ദിവസങ്ങളിൽ കുടുതൽ ചോദ്യം ചെയ്യലുകളും പരിശോധനകളുമുണ്ടാകാനിടയുണ്ട്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്‍റെ മൊഴികളും കേസില്‍ ഇതുവരെ ശേഖരിച്ച തെളിവുകളും കോടതിയില്‍ ഹാജരാക്കിയേക്കും. അതിനിടെ, ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തുന്നുമുണ്ട്.

Leave a Reply

Your email address will not be published.