ലഹരിമരുന്നുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഹൗസ് സര്ജന് ഡോക്ടര്‍ അക്വില്‍ മുഹമ്മദ് ഹുസൈന് അറസ്റ്റില്‍. സഹപാഠികളായ പതിനഞ്ചു ഡോക്ടര്‍മാര്‍ സ്ഥിരമായി ലഹരിമരുന്നിന് അടിമകളാണെന്ന് അക്വില്‍ പൊലീസിനോട് വെളിപ്പെടുത്തി. തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്.ആദിത്യയ്ക്കു വിവരം ലഭിച്ചിരുന്നു. സിറ്റി ഷാഡോ പൊലീസിനെ ഇതന്വേഷിക്കാന്‍ നിയോഗിച്ചു ഹോസ്റ്റലില്‍ ലഹരിമരുന്ന് ഉപയോഗം നടക്കുന്നതായി വിവരം കിട്ടിയത് പുലര്‍ച്ചെ മൂന്നു മണിയോടെ. പൊലീസ് സംഘം നേരെ ഹോസ്റ്റലിലേക്ക് ഇരച്ചുക്കയറി.