ഹൃദയത്തില്‍ നിന്ന് പമ്പ് ചെയ്യപ്പെടുന്ന രക്തം രക്തക്കുഴലിലൂടെ ഒഴുകുമ്പോള്‍ അതിന്റെ ഭിത്തികളില്‍ ചെലുത്തുന്ന സമ്മര്‍ദത്തെയാണ് രക്തസമ്മര്‍ദം എന്ന് പറയുന്നത്. സിസ്റ്റോളിക് ബി.പി. 120 ല്‍ താഴെയും ഡയസ്റ്റോളിക് ബി.പി. 80 ല്‍ താഴെയും ആയാല്‍ അതിനെ സാധാരണ രക്തസമ്മര്‍ദം എന്ന് പറയുന്നു. 120-139/80-89 അളവിലാണ് ബി.പി. എങ്കില്‍ അതിനെ പ്രീ ഹൈപ്പര്ടെന്ഷന് എന്ന് പറയുന്നു. സിസ്റ്റോളിക് ബി.പി. 140 ന് മുകളിലും. ഡയസ്റ്റോളിക് ബി.പി. 90ന് മുകളിലും ഉള്ളതിനെ ഉയര്‍ന്ന രക്തസമ്മര്‍ദം എന്നും വിളിക്കുന്നു.
watch video