ആരാണ് ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരൻ. നിങ്ങളുടെ ഉത്തരം മിക്കവാറും മുകേഷ് അംബാനി എന്നാവും. ചിലർ ഗൗതം അദാനിയുടെ പേരോ, ചിലർ രത്തൻ ടാറ്റായുടെ പേരോ പറയും. എന്നാൽ നാണയപ്പെരുപ്പത്തിനനുസരിച്ച് മൊത്തം മൂല്യം ക്രമീകരിക്കുമ്പോൾ ഇവരൊന്നും ചരിത്രത്തിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരന്റെ മുൻപിൽ ഒന്നുമല്ല. ഹൈദരാബാദിൻ്റെ അവസാന നിസാമായ നവാബ് സർ മിർ ഉസ്മാൻ അലി ഖാൻ. 236 ബില്യൺ ഡോളർ ആസ്തിയാണ് വാബ് സർ മിർ ഉസ്മാൻ അലി ഖാന്റെ ആസ്തി. ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഒരു സമയത്ത് ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസിന് മൊത്തം സമ്പത്ത് 112 ബില്യൺ ഡോളറും മുകേഷ് അംബാനിയുടെ സ്വത്ത് 49 ബില്യൺ ഡോളറുമാണ്.