ഓരോരുത്തരും അവരുടെ ജീവിതത്തിലെ ചില ഘട്ടങ്ങളിൽ അനുഭവിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് ആസിഡിറ്റി അഥവാ ആസിഡ് റിഫ്ലക്സ്. നിങ്ങളുടെ ദഹനനാളം ശരിയായി പ്രവർത്തിക്കാതെ വയറിലെ ആസിഡുകൾ അന്നനാളത്തിലേക്കോ ഭക്ഷണ നാളിയിലേക്കോ തിരികെ ഒഴുകുമ്പോൾ ഇത് സംഭവിക്കുന്നു. ഇത് അസിഡിറ്റി എന്ന പേരിൽ നമുക്കറിയാവുന്ന അസ്വസ്ഥതയ്ക്ക് കാരണമാകുന്നു. നിങ്ങളുടെ വയറിലെ ഗ്യാസ്ട്രിക് ഗ്രന്ഥികൾ ആസിഡുകൾ ഉൽപാദിപ്പിക്കുമ്പോൾ മാത്രമേ നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹനം ചെയ്യാൻ കഴിയൂ. ഈ ആസിഡുകളുടെ അമിത ഉൽപാദനം അസിഡിറ്റിയിലേക്ക് നയിക്കുന്നു. ആസിഡ് റിഫ്ലക്സിന്റെ ഏറ്റവും സാധാരണമായ ലക്ഷണം നിങ്ങളുടെ നെഞ്ചിന് താഴെയായി എരിച്ചിൽ അനുഭവപ്പെടുന്നതാണ്. നെഞ്ചെരിച്ചിൽ എന്നും ഇത് അറിയപ്പെടുന്നു. മോശം ഭക്ഷണരീതി ഈ അവസ്ഥയെ പ്രേരിപ്പിക്കുന്നു.
watch video