ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്ന് കണ്ടു വരുന്ന അസുഖമാണ് തൈറോയിഡ്(Thyroid) സംബന്ധമായ രോഗങ്ങൾ. എന്നാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, വിട്ടുമാറാത്ത മറ്റ് അസുഖങ്ങള്‍ എന്നിവയ്ക്കിടയില്‍ നാം പലപ്പോഴും തൈറോയിഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട തകരാറുകളെ അവഗണിയ്ക്കുകയാണ് പതിവ്. എന്നാൽ മനുഷ്യരുടെ ശാരീരിക, മാനസിക ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറുതല്ലാത്ത പങ്കാണ് തൈറോയിഡ് എന്ന ചെറുതും ശക്തവുമായ ഗ്രന്ഥി വഹിക്കുന്നത്. ചിത്രശലഭത്തിന്റേത് പോലുള്ള ആകൃതിയാണ് തൈറോയിഡ് ഗ്രന്ഥിയ്ക്ക് ഉള്ളത്. കഴുത്തിന്റെ മുൻവശത്താണ് തൈറോയിഡ് ഗ്രന്ഥി കാണപ്പെടുന്നത്. ഇത് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും പോകുന്ന ഹോര്‍മോണുകളെ ഉത്തേജിപ്പിച്ചു കൊണ്ട്, ശ്വസനം, ഹൃദയമിടിപ്പ്, മാനസികാവസ്ഥകള്‍, ശരീര താപനില തുടങ്ങിയ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കുന്നു.
WATCH VIDEO