Leptospirosis

മഴക്കാലത്ത് പൊട്ടിപ്പുറപ്പെടുന്ന പകര്‍ച്ച വ്യാധികളില്‍ മാരകമായ ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ് (leptospirosis). ലെപ്റ്റോസ്പൈറ വിഭാഗത്തിൽപ്പെടുന്ന ബാക്റ്റീരിയം ആണ് എലിപ്പനി ഉണ്ടാക്കുന്നത്. സസ്തനികളിൽ ഏതാണ്ട് എല്ലാ ജീവികളിലും ഈ അണുവിനെ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, എലികളിലാണ് ഇത് വളരെയധികം പെരുകുന്നത്. മിക്ക സസ്തനികളിലും ഈ ബാക്റ്റീരിയ യാതൊരു അസുഖവും ഉണ്ടാക്കാതെ അവയുടെ മൂത്രനാളിയിൽ കഴിയുന്നു. ഇക്കാരണത്താൽ തന്നെ, മൃഗങ്ങളുടെ മൂത്രത്തിലൂടെ ഇവ പുറത്തെത്തുകയും, അതുമായി സമ്പർക്കം പുലർത്തുന്ന മനുഷ്യർക്ക് അണുബാധ ഉണ്ടാവുകയും ചെയ്യുന്നു.

WATCH VIDEO

Leave a Reply

Your email address will not be published.