ദിലീപിനെതിരെ നിരവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് ഇതിനകം കിട്ടിക്കഴിഞ്ഞുവെന്ന് പറയുകയാണ് ബാലചന്ദ്ര കുമാര്‍. ദിലീപ് കൂടുതല്‍ കുരുങ്ങുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. ദിലീപിന്റെയോ അനൂപിന്റെയോ ഫോണ്‍ ഏതെങ്കിലും ഒരു ഫോറന്‍സിക് വിദഗ്ധര്‍ റിട്രീവ് ചെയ്ത് കൊണ്ടുവരികയാണെങ്കില്‍ ദിലീപ് കൂടുതല്‍ കുടുങ്ങും. അല്ലെങ്കില്‍ അതിന്റെ തെളിവുകള്‍ എന്റെ ഫോണില്‍ നിന്ന് പോലീസുകാര്‍ക്ക് കൊടുത്തിട്ടുണ്ട്. ഇവരൊന്നും അറിയാത്ത ഒരുപാട് തെളിവുകള്‍ നിലവില്‍ പോലീസിന്റെ കയ്യില്‍ കിട്ടിക്കഴിഞ്ഞു. ദിലീപും അനൂപും സുരാജും എനിക്ക് അയച്ച മെസ്സേജുകള്‍ ഒക്കെയുണ്ട്…