watch video – https://youtu.be/yAwuCxT-HJk
പ്രായഭേദമന്യേ ഇപ്പോൾ എല്ലാവരെയും പിടികൂടുന്ന ഒന്നാണ് കൊളസ്ട്രോള്‍. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്ന ത്രിമൂർത്തികൾ ജീവിതശൈലീ രോഗമാണ്. വേണ്ട അളവില്‍ മാത്രം കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ആവശ്യമായതിലുമധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് പ്രശ്നം സൃഷ്ടിക്കപ്പെടുന്നത്. എന്താണ് കൊളസ്ട്രോൾ ? സാധാരണ രക്തത്തിൽ ഉണ്ടാവേണ്ട കൊളസ്ട്രോൾ അളവുകളും വിശദീകരിക്കുന്നു. എന്താണ് കൊളസ്ട്രോള്‍? രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. രക്തത്തില്‍ ലയിച്ച് ചേരാത്ത കൊളസ്ട്രോള്‍ പ്രോട്ടീനുമായി കൂടിച്ചേർന്നു ലിപോപ്രോട്ടീൻ കണികയായി രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. Read Also ചായ കുടിച്ചപ്പോൾ ഗ്ലാസ് വിഴുങ്ങിയെന്ന് 55 കാരൻ; ശസ്ത്രക്രിയ നടത്തിയപ്പോൾ ഞെട്ടി ഡോക്ടർമാർ കൊളസ്ട്രോള്‍ ശരീരത്തിന് ആവശ്യമുള്ളതാണോ? കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരത്തിലെ കോശഭിത്തിയുടെ നിര്‍മ്മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്ട്രോള്‍ ഒരു മുഖ്യഘടകമാണ്. സെക്സ് ഹോര്‍മോണുകളായ ആന്‍ഡ്രജന്‍, ഈസ്ട്രജന് എന്നിവയുടെ ഉൽപാദിക്കും. എ, ഡി, ഇ, കെ (A,D,E,K) വിറ്റാമിനുകളെ പ്രയോജനപ്പെടുത്തുവാനും, സൂര്യപ്രകാശത്തെ വിറ്റാമിന്‍ ഡി യാക്കി മാറ്റുവാനും കൊളസ്ട്രോള്‍ സഹായകമാണ്. വൃക്കകളിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തിനും കൊളസ്ട്രോള്‍ സഹായിക്കുന്നു