ഇളയ ദളപതി വിജയിയുടെ അസുഖത്തെ കുറിച്ച് അന്യോഷിച്ച്‌ ആരാധകർ നടൻ വിജയിക്കു ഐറോട്ടോമാനിയ

ആരാധകർ ഹൃദയത്തിലേറ്റിയ സിനിമാതാരം ആണ് ഇളയദളപതി വിജയ് വിജയ് നായകനാകുന്ന ദളപതി 66 എന്ന സിനിമയുടെ പുതിയ വിശേഷങ്ങൾ പുറത്തുവന്നതോടെയാണ് ആണ് എയർഓട്ടോമാനിയ എന്ന അസുഖത്തെ കുറിച്ച് ആരാധകർ ഗൂഗിളിൽ സെർച്ച് ചെയ്യാൻ ആരംഭിച്ചത്.

സിനിമയെക്കുറിച്ച് വന്ന പുതിയ വിശേഷങ്ങളിൽ എയർഓട്ടോമാനിയ ബാധിതനായ ഒരു കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു ഇതോടെയാണ് ആരാധകർക്ക് എയർഓട്ടോമാനിയ എന്താണ് എന്നറിയാനുള്ള തിടുക്കമായത്.

പ്രശസ്തയായ ഒരാൾ താനുമായി പ്രണയത്തിലാണ് എന്ന് തോന്നിപ്പിക്കുന്ന ഒരു അവസ്ഥ അതായത് പ്രശസ്തനായ ഒരു വ്യക്തി തന്നെ പ്രണയിക്കുന്നുണ്ട് എന്ന് തോന്നിക്കുന്ന മാനസികാവസ്ഥയാണ് എയർ ഓട്ടോ മാനിയ.

ഈ വിചിത്രമായ രോഗം ഉണ്ടാകാൻ പ്രത്യേകിച്ച് വലിയ കാരണങ്ങൾ ഒന്നുമില്ല എന്നാലും ജനിതക ജൈവ മനശാസ്ത്ര പാരിസ്ഥിതിക ഘടകങ്ങൾ മൂലമാണ് ഇത്തരം ഒരു അസുഖം ഉണ്ടാകുന്നത് എന്നാണ് കണ്ടെത്തൽ.

കൂടുതലായും വിഷാദം ഉള്ളവരിൽ ഈ അസുഖം വരാൻ സാധ്യതയുണ്ട് പ്രണയത്തിലാണ് എന്ന് തോന്നുന്ന വ്യക്തിയുമായി ഇത്തരം അസുഖകാർക്ക് യാതൊരു ബന്ധവും ഇല്ലാതെ തന്നെ അവർ നമ്മളെ പ്രണയിക്കുന്നതായിട്ട് തോന്നും.

ജീവിതത്തിൽ സമ്മർദങ്ങൾ അനുഭവിക്കുന്ന വ്യക്തികൾ അവർ അനുഭവിക്കുന്ന സമ്മർദവും ആഘാതവും നിയന്ത്രിക്കുവാനുള്ള ഒരു മാർഗമായി കൂടി ഈ അസുഖം ഉണ്ടാകാം എന്നുള്ള പഠനങ്ങൾ പറയുന്നുണ്ട്.

കൂടുതൽ നേരം നമ്മളെ പ്രണയിക്കുന്ന വ്യക്തിയെക്കുറിച്ച് ചിന്തിച്ചിരിക്കുക പ്രണയിക്കുന്നു എന്ന് കരുതുന്ന വ്യക്തിയോട് നിരന്തരം സംസാരിക്കുക ആളെ കണ്ടെത്താനും ചിന്തിക്കാനും അങ്ങനെ കൂടുതൽ സമയം ചെലവഴിക്കുന്നത് അവരുമായി അടുത്തുള്ള ആളുകളോട് ആശയവിനിമയം നടത്താൻ ശ്രമിക്കുന്നു.

ആ വ്യക്തിയോട് ബന്ധമുണ്ടെന്ന് കരുതുന്ന മറ്റു വ്യക്തികളോട് അസൂയ തോന്നുക അവരുമായി അടുപ്പമുള്ള ആളുകളുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുക.

ഇതിനു ഭാഗമായി അവരെ ഫോണിൽ വിളിക്കാൻ ശ്രമിക്കുക സ്കീസോഫ്രീനിയ അല്ലെങ്കിൽ ബൈപോളാർ ഡിസോർഡർ പോലുള്ള മാനസിക വൈകല്യങ്ങൾ ഉള്ള രോഗികളിൽ പലപ്പോഴും സൈക്കോസിസ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.

എന്തായാലും ഇളയദളപതി വിജയുടെ വിജയ് 66 എന്ന ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ

Leave a Reply

Your email address will not be published.