ഒരു സിനിമയിലെ രീതിയില്‍ കൊല നടപ്പാക്കാമെന്നാണ് ദിലീപ് പറഞ്ഞത്’; ഓഡിയോ ക്ലിപ്പ് തിങ്കളാഴ്ച പുറത്തുവിടുമെന്ന് ബാലചന്ദ്രകുമാര്‍

ഒരു സിനിമയില്‍ പറയുന്ന രീതിയില്‍ കൊല നടപ്പാക്കാമെന്നാണ് ദിലീപ് പറഞ്ഞത്. ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ ഡിജിപി കോടതിയില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ തെളിവുകളും നല്‍കി. ഓഡിയോ ക്ലിപ്പ് പുറത്തുവിടരുതെന്ന് കോടതി പറഞ്ഞാല്‍ അത് അനുസരിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച രാവിലെ 10.15നാണ് ഹൈക്കോടതി വിധി പറയുക. പ്രോസിക്യൂഷന്‍ എഴുതി നല്‍കിയ വാദങ്ങള്‍ക്കുള്ള മറുപടി നാളെ രാവിലെ 9.30 ന് എഴുതി നല്‍കാന്‍ പ്രതിഭാഗത്തിന് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published.