ഗീതു മോഹന്‍ദാസും ഭാവനയും സംയുക്താവര്‍മ്മയും ഒന്നിച്ചപ്പോള്‍!
ചിത്രങ്ങള്‍ വൈറല്‍

പ്രേക്ഷകപ്രീതി നേടിയ അഭിനേത്രിയും ഡോക്യുമെന്ററി, ചലച്ചിത്ര സംവിധായകയുമായ ഗീതു മോഹന്‍ദാസ് അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം പങ്കുവച്ച ചിത്രം വൈറലാകുന്നു. മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളായ സംയുക്ത വര്‍മ്മയും ഭാവനയുമാണ് ചിത്രത്തിലുള്ളത്. നടി വിമല രാമന്‍ അടക്കമുള്ള താരങ്ങള്‍ ചിത്രത്തിനു കമന്റുകളുമായെത്തിയിട്ടുണ്ട്. (geethu mohandas, bhavana, samyuktha varma)

മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, ഭാവന, സംയുക്താ വര്‍മ്മ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്നിവര്‍ സിനിമാ മേഖലയിലെ പകരം വയ്ക്കാനാകാത്ത സൗഹൃദത്തിന് ഉടമകളാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വളരെ അപൂര്‍വമായി മാത്രമേ ഇവര്‍ എല്ലാവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കാണാറുള്ളൂ.

എന്നിരുന്നാലും ഏതെങ്കിലും അവസരത്തില്‍ ഒന്നിച്ചു കൂടാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും ഈ അടുത്ത സുഹൃത്തുക്കള്‍ നഷ്ടപ്പെടുത്താറില്ല. ഒരിടവേളയ്ക്ക് ശേഷമാണ് ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, ഭാവന എന്നിവര്‍ ഒരുമിച്ചുള്ള ചിത്രം പുറത്തുവരുന്നത്.

1986ല്‍ പുറത്തിറങ്ങിയ ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലാണ് ഗീതു മോഹന്‍ദാസ് ആദ്യമായി അഭിനയിക്കുന്നത്. അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തില്‍ അഭിനയിച്ചത്. മലയാളത്തിലെ ഫാസിലിന്റെ ചിത്രമായ എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ എന്‍ ബൊമ്മകുട്ടി അമ്മയ്ക്ക് എന്ന ചിത്രത്തില്‍ വളരെ പ്രധാന വേഷമാണ് ഗീതു ചെയ്തത്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത കേള്‍ക്കുന്നുണ്ടോ എന്ന ഡോക്യുമെന്ററി 2009ല്‍ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.