സാമന്തയ്ക്ക് പിന്നാലെ മറ്റൊരു താരം കൂടി, ഒടുവിൽ ആ വാർത്ത പുറത്തുവിട്ട് ദുൽഖർ സൽമാൻ, വല്ലാതെ വൈകി പോയല്ലോ എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് ഇദ്ദേഹം സിനിമയിലേക്ക് എത്തിയത്. എന്നാൽ ഇന്ന് സിനിമയിൽ സ്വന്തമായി ഒരു അഡ്രസ് ഉണ്ടാക്കിയെടുത്ത താരങ്ങളിലൊരാളാണ് ദുൽഖർ സൽമാൻ. ഇപ്പോൾ ഒരു സന്തോഷവാർത്ത അറിയിച്ചു കൊണ്ട് എത്തുകയാണ് ദുൽഖർ സൽമാൻ. നിരവധി ആരാധകർ ആണ് താരത്തിനെ അഭിനന്ദിച്ചു കൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. അടുത്തിടെ സാമന്ത ഒരു വെബ്സീരീസിൽ അഭിനയിച്ചിരുന്നു. ഫാമിലി മാൻ 2 എന്ന സീരീസിൽ ആയിരുന്നു സാമന്ത അഭിനയിച്ചത്. ഒരു നെഗറ്റീവ് കഥാപാത്രത്തെ ആയിരുന്നു സാമന്ത ഇതിൽ അവതരിപ്പിച്ചത്.

ഇപ്പോൾ സാമന്തയ്ക്ക് പിന്നാലെ ദുൽഖർ സൽമാനും വെബ്സീരീസ് മേഖലയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സിൽ സംവിധാനം ചെയ്യുന്ന വെബ്സീരീസിൽ ആണ് താരം അഭിനയിക്കുന്നത്. രാജ്കുമാർ റാവു, ആദർശ് ഗൗരവ എന്നിവർ ആണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗൺസ് ആൻഡ് ഗുലാബ് എന്നാണ് സീരീസിന് പേര് നൽകിയിരിക്കുന്നത്. 1990കളിലാണ് കഥ നടക്കുന്നത്. റൊമാൻസ്, ക്രൈം, ഹ്യൂമർ എന്നിവയെല്ലാം നിറഞ്ഞ ഒരു സീരീസ് ആയിരിക്കും ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഫാമിലിമാൻ ഒരുക്കിയ രാജ് ആൻഡ് ഡികെ തന്നെയാണ് ഈ സീരീസും ഒരുക്കുന്നത്. അതേസമയം ഇപ്പോൾ ബൃന്ദ സംവിധാനം ചെയ്യുന്ന ഹേയ് സിനാമിക എന്ന സിനിമയിലാണ് ദുൽഖർ സൽമാൻ അഭിനയിക്കുന്നത്. ഒരു റൊമാൻറിക് കോമഡി ചിത്രമാണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. ചിത്രത്തിൽ രണ്ട് നായികമാർ ആണ് ഉള്ളത്. കാജൽ അഗർവാൾ ആയിരിക്കും ഒരു നായിക. അതേസമയം അദിതി റാവു ഹൈദരി ആയിരിക്കും മറ്റൊരു നായിക. ഫെബ്രുവരി 25ആം തീയതി ആയിരിക്കും ഹേയ് സിനാമിക തീയേറ്ററുകളിൽ എത്തുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതിനുപുറമേ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് എന്ന ചിത്രത്തിലും ദുൽഖർ സൽമാൻ അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.