മലയാളികളുടെ പ്രിയ സംവിധായകനാണ് ലാൽ ജോസ്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അപ്പോൾ തന്നെ നിരവധി പ്രഗൽഭരായ പുതുമുഖ താരങ്ങളെ മലയാളത്തിന് സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. സംവൃതാ സുനിൽ, ആൻ അഗസ്റ്റിൻ, അനുശ്രീ തുടങ്ങിയ നടിമാരെല്ലാം മലയാളത്തിനു സമ്മാനിച്ചത് ഇദ്ദേഹമാണ്.ഇപ്പോഴിതാ മലയാളികളുടെ പ്രിയ നായിക യുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്.
ചോദ്യം ചോദിച്ചിരിക്കുന്നത് സാക്ഷാൽ മംമ്ത മോഹൻദാസ് ആണ്. താൻ സിനിമയിലെത്തിയിട്ട് 15 വർഷമായി. ഇത്ര നാളായിട്ടും തന്നെ എന്തുകൊണ്ട് സിനിമയിലേക്ക് വിളിച്ചില്ല എന്നാണ് താരം ചോദിച്ചത്. അതിന് ലാൽജോസ് നൽകിയ മറുപടി ഇങ്ങനെ. തൻറെ ഇതുവരെയുള്ള നായികമാർക്ക് ഇത്രയും സൗന്ദര്യം ആവശ്യം ഇല്ലായിരുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇങ്ങനെ പ്രതികരിച്ചത്. മംമ്തയ്ക്ക് നഗര വനിതയുടെ ചായയും പെരുമാറ്റവുമാണ്.
തൻറെ സിനിമകൾ കൂടുതലും ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ളതുമാണ്. ലാൽ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം മ്യാവു വിൽ നായിക മമ്ത ആണ്. ഈ കഥാപാത്രം താരത്തിനും ചേരുന്നതാണ് എന്നും ലാൽ ജോസ് പറയുന്നു. മൂന്ന് മുതിർന്ന കുട്ടികളുടെ അമ്മ എന്ന കാര്യത്തിൽ താരത്തിന് സംശയമുണ്ടായിരുന്നു.
നേരത്തെ വിവാഹം കഴിഞ്ഞതാണ് പ്രായം കൂടിയ കഥാപാത്രമല്ല എന്ന് പറഞ്ഞു കൊടുത്തു. ഡയമണ്ട് നെക്ലൈസ് സംവൃത ചെയ്ത വേഷത്തിലേക്ക് മംതയെ ആലോചിച്ചിരുന്നു എന്നും ലാൽ ജോസ് പറഞ്ഞു. എന്നാൽ മംതയുടെ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായതിനാൽ മടി ഉണ്ടായി . അതിനാൽ ആളെ വിളിക്കാതിരുന്നത് എന്നും താരം പറഞ്ഞു. സൗബിൻ സാഹിർ മമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആണ് മ്യാവു എന്ന ചിത്രം നിർമ്മിച്ചത്.
