എല്ലാം സെറ്റ്; കർണാടകയിൽ ‘പോസ്റ്റ്മാൻ’ ചാക്കോച്ചൻ; ആശംസ നേർന്ന് താരലോകം…

kunchako-post

ഒടുവിൽ നടൻ കുഞ്ചാക്കോ ബോബന് കർണാടകയിൽ സർക്കാർ സർവീസിൽ തന്നെ ജോലി ലഭിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ..’…
ഈ വിവരം ചാക്കോച്ചൻ തന്നെയാണ് ഔദ്യോഗിക പേജിലൂടെ പങ്കുവച്ചത്. പോസ്റ്റ്മാനായിട്ടാണ് ജോലി ലഭിച്ചിരിക്കുക്കുന്നത്. രസകരമായ ഈ പോസ്റ്റ് ഇപ്പോൾ വൈറലാണ്. സഹപ്രവർത്തകർ അടക്കം കമന്റുമായി രംഗത്തെത്തി. സ്ഥിര വരുമാനമുള്ള ജോലി ആയല്ലോ, നാളെ ശമ്പളം കിട്ടുമല്ലോ എന്നൊക്കെ താരങ്ങൾ തന്നെ കുറിക്കുന്നു.
വിവിധ െതാഴിൽ മേഖലകളെ പരിചയപ്പെടുത്തുന്ന ഒരു പേജിലാണ് ചാക്കോച്ചനും ഇടം പിടിച്ചത്. കൂട്ടത്തിൽ പൊലീസ്,അധ്യാപകർ, നഴ്സ്, ഡ്രൈവർ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും ജീവനക്കാരെ പോസ്റ്ററിൽ കാണാം..ഇക്കൂട്ടത്തിൽ പോസ്റ്റ്മാനായി നൽകിയിരിക്കുന്ന മുഖം കുഞ്ചാക്കോ ബോബന്റേയാണ്.അദ്ദേഹത്തിന്റെ ഒരു സിനിമയിലെ പോസ്റ്റ്മാൻ വേഷത്തിലുള്ള ചിത്രമാണ് കൂട്ടത്തിൽ ഉൾപ്പെടുത്തിയത്.പണ്ട് തനിക്ക് കത്തുകൾ െകാണ്ടുതന്ന പോസ്റ്റ്മാന്റെ പ്രാർഥനയാണ് ഇതിനെല്ലാം കാരണമെന്നും ചാക്കോച്ചൻ രസകരമായി കുറിക്കുന്നു.

Leave a Reply

Your email address will not be published.