‘വേഷത്തില്‍ സഖാവിനെക്കാള്‍ ഒരു അഞ്ച് മാര്‍ക്ക് ഞാന്‍ ടീച്ചര്‍ക്ക് കൊടുക്കും…’ ഹരീഷ് പേരടി

പാന്റ്‌സും ഷര്‍ട്ടും ധരിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. പിണറായി വിജയനും ഭാര്യ കമലയും പുതിയ വേഷത്തിലായിരുന്നു ദുബായിയിലെത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ വേഷത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടി പിണറായി വിജയനെ പ്രശംസിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ്. 70 വയസ്സ് കഴിഞ്ഞവരില്‍ എല്ലാ വേഷങ്ങളും ചേരുന്ന ഒരാള്‍ മമ്മുക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ…നിങ്ങള്‍ അതിനെയും പൊളിച്ചുവെന്ന് അദ്ദേഹം കുറിച്ചു. അതേസമയം ഈ ആധുനികതയ്ക്ക്, പുതിയ വേഷത്തിന് സമകാലിക കേരളരാഷ്ട്രീയത്തില്‍ വലിയ പ്രസ്‌ക്തിയുണ്ട്…കൃത്യമായ രാഷ്ട്രീയമുണ്ടെന്നും പേരടി കൂട്ടിച്ചേര്‍ത്തു.

ഹരീഷ് പേരടിയുടെ കുറിപ്പ്

സഖാവേ ഇത് തകര്‍ത്തു…70 വയസ്സ് കഴിഞ്ഞവരില്‍ എല്ലാ വേഷങ്ങളും ചേരുന്ന ഒരാള്‍ മമ്മുക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ…നിങ്ങള്‍ അതിനെയും പൊളിച്ചു…എന്തായാലും ടീച്ചറുടെ അടുത്ത് എത്തില്ല…വേഷത്തില്‍ സഖാവിനെക്കാള്‍ ഒരു അഞ്ച് മാര്‍ക്ക് ഞാന്‍ ടീച്ചര്‍ക്ക് കൊടുക്കും…ജീവിക്കുന്ന കാലത്തിനനുസരിച്ച് രാഷ്ട്രിയത്തെ പുതുക്കാന്‍ വേഷങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്…പഴയ കോലങ്ങള്‍ മാറ്റുമ്പോള്‍ തന്നെയാണ് പുതിയ ചിന്തകള്‍ക്കും പ്രസ്‌ക്തിയേറുന്നത്..കരിപുരണ്ട പഴയ തീവണ്ടിയേക്കാള്‍ ഭംഗിയില്ലേ നമ്മുടെ സ്വപ്നത്തിലെ കെ.റെയിലിന് …അതുകൊണ്ട്തന്നെ നിങ്ങള്‍ രണ്ടുപേരുടെയും ഈ ആധുനികതക്ക്, പുതിയ വേഷത്തിന് സമകാലിക കേരളരാഷ്ട്രീയത്തില്‍ വലിയ പ്രസ്‌ക്തിയുണ്ട്…കൃത്യമായ രാഷ്ട്രീയമുണ്ട്…ലാല്‍സലാം

Leave a Reply

Your email address will not be published.