ബാലയുടെ ചില്ലിക്കാശ് പോലും വാങ്ങിയില്ല പുതിയ സന്തോഷം സ്വന്തമാക്കി അമൃതയും മകളും അയാളുടെ ചില്ലിക്കാശ് വേണ്ടാ

ഗായികയായി അറിയപ്പെട്ട് പിന്നീട് മോഡലിംഗ് രംഗത്തും വ്ളോഗിങ്ങിലുമൊക്കെ കഴിവ് തെളിയിച്ചയാളാണ് അമൃത സുരേഷ്. സോഷ്യൽമീഡിയ ലോകത്തും ഏറെ സജീവമായ അമൃത വീട്ടിലെ വിശേഷങ്ങളും ഇടയ്ക്കിടെ സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ആരാധകരുമായും സോഷ്യൽമീഡിയയിലൂടെ സംവദിക്കാനും അമൃത സമയം കണ്ടെത്താറുമുണ്ട്. നടൻ ബാലയുമായുള്ള വിവാഹമോചന ശേഷം മകള്‍ അവന്തികയുടെ അമ്മയും അച്ഛനുമൊക്കെ അമൃത തന്നെയാണ്. മകളുമൊത്തുള്ള ജീവിതത്തെ കുറിച്ച് അമൃത മനസ്സ് തുറക്കുകയാണ്. സിംഗിൾ പാരന്‍റിംഗിലെ വെല്ലുവിളികളെ കുറിച്ചും അത് മറികടക്കാനുള്ള ശ്രമങ്ങളെ കുറിച്ചുമൊക്കെ മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമൃത വ്യക്താക്കിയിരിക്കുന്നത്. ഒരു കുട്ടിയുടെ ജീവിതത്തിൽ തുല്യ പ്രധാന്യമാണ് അച്ഛനും അമ്മയ്ക്കും ഉള്ളതെന്നും എന്നാൽ വ്യത്യസ്തങ്ങളായ കാര്യങ്ങളായിരിക്കും ഇരുവർക്കും കുട്ടിക്കായി ചെയ്തുകൊടുക്കാനുള്ളതെന്നും സിംഗിൾ പാരന്‍റിംഗ് ആവുമ്പോള്‍ അത് ലഭിക്കാതെ വരരുതെന്നും അമൃത പറഞ്ഞിരിക്കുകയാണ്. വിവാഹജീവിതത്തിൽ മുന്നേറാനായിരുന്നെങ്കിൽ സിംഗിൾ പാരന്‍റിംഗ് തിരഞ്ഞെടുക്കില്ലായിരുന്നു. അതിന് കഴിയാത്തതിനാലാണ് ഇത്തരമൊരു സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള ശ്രമം നടത്തുന്നത്. മകള്‍ക്കുവേണ്ടി അച്ഛന്‍റേയും അമ്മയുടേയും കടമകള്‍ ഞാൻ നിർവ്വഹിക്കേണ്ടതുണ്ട്. അച്ഛന്‍റെ സംരക്ഷണവും അമ്മയുടെ സ്നേഹവും ഞാൻ തന്നെ നൽകണം. അത് പറയുന്നത്ര എളുപ്പമല്ലെന്ന് അമൃതയുടെ വാക്കുകള്‍. നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും മക്കൾ പാകപ്പെടുമെന്ന് തോന്നുന്നു. പാപ്പു(അവന്തിക)വിന് അത് മനസ്സിലാകുന്നുണ്ട്. പാപ്പു കംഫർട്ടബിള്‍ ആയിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ ശീലിപ്പിക്കാറുണ്ട്. സമ്മർദ്ധമുണ്ടാക്കാൻ ശ്രമിക്കാറില്ല. നോ പറയാനും യെസ് പറയാനും ഉള്ള സ്വാതന്ത്ര്യം നൽകിയാണ് അവളെ വളർത്തുന്നത്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ചുറ്റിലും നടക്കുന്ന പല സംഭവങ്ങളും ഭയപ്പെടുത്തുന്നുമുണ്ട്. എങ്കിലും പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന സാമൂഹ്യ വ്യവസ്ഥിതി മാറണമെന്ന ചിന്തയാണ് എനിക്കുള്ളതെന്ന് അമൃത. അതായാത് കുട്ടിയുടെ സുരക്ഷ ഉറപ്പു വരുത്തിക്കൊണ്ടു തന്നെ സ്വാതന്ത്ര്യത്തോടെ വളർത്താനാണ് ശ്രമിക്കുന്നത്. ആൺ – പെൺ ഭേദമില്ലാതെയാണ് എന്‍റെ അച്ഛനും അമ്മയും എന്നേയും സഹോദരിയേയും വളർത്തിയത്. അത് ഞങ്ങൾക്ക് ഏറെ ധൈര്യവും ആത്മവിശ്വാസവും തന്നു, അങ്ങനെ തന്നെയാണ് പാപ്പുവിനേയും ഞാൻ വളർത്തുന്നത്, അമൃത പറയുന്നു. ഡിജിറ്റൽ യുഗത്തിൽ എന്തും ഏതും ഓൺലൈനിൽ പരതുന്ന പ്രവണത മാറ്റാൻ ശ്രമിക്കുന്നുണ്ട്. സംശയങ്ങൾ മാതാപിതാക്കളോടു ചോദിക്കാനാണ് പഠിപ്പിക്കുന്നത്. ഒരു സുഹൃത്തിനോടെന്ന പോലെ എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ലൈംഗികത സംബന്ധിച്ചുള്ള സംശയങ്ങൾ ചോദിച്ചാൽ പോലും അതൊക്കെ ഇപ്പോൾ അറിയേണ്ടതല്ല എന്ന് പറയാകാതെ അവൾക്ക് മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു കൊടുക്കാറുണ്ട്. അത് നമ്മൾ പറഞ്ഞുകൊടുത്തില്ലെങ്കിൽ കുട്ടികൾ ഇന്‍റര്‍നെറ്റിൽ തിരയുകയും ആവശ്യമില്ലാത്ത സൈറ്റുകളിലോട്ടൊക്കെ ചെന്നെത്തുകയും ചെയ്തേക്കാം. ഒട്ടനവധി ഗുണങ്ങൾ ഉണ്ടെങ്കിലും ഡിജിറ്റൽ യുഗം കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ബാല്യത്തെ ദോഷമായി ബാധിക്കാനിടയാക്കരുത്, അമൃത പറയുകയാണ്. വിഷമം ഉള്ളപ്പോള്‍ പാട്ട് കേള്‍ക്കാറില്ല. പാട്ട് എന്റെ വിഷമം കൂട്ടുകയേയുള്ളൂ. പാട്ട് കേള്‍ക്കുമ്പോള്‍ ഇമോഷണലാവും. കഴിവതും പാട്ടില്‍ നിന്നും മാറി നില്‍ക്കും. വര്‍ക്കൗട്ട് ചെയ്യാനിഷ്ടമാണ്.

Leave a Reply

Your email address will not be published.