സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ താരമാണ് അമ്പിളി ദേവി. ഇടവേള അവസാനിപ്പിച്ച് വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരമിപ്പോള്‍. തുമ്പപ്പൂവെന്ന പരമ്പരയിലൂടെയുള്ള വരവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. മൂത്ത മകനായ അപ്പുവെന്ന അമര്‍നാഥിനെക്കുറിച്ച് വാചാലയായുള്ള വീഡിയോ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച ദിവസമാണ് ജനുവരി 30 എന്ന് അമ്പിളി ദേവി പറയുന്നു. ഞാനൊരമ്മയായ ദിവസമാണ്. എന്റെ അപ്പുക്കുട്ടനെ കൈയ്യില്‍ കിട്ടിയ ദിവസം. വര്‍ഷങ്ങളൊക്കെ എത്ര പെട്ടെന്നാണ് കടന്നുപോവുന്നത്. അപ്പുക്കുട്ടന്റെ പിറന്നാള്‍ പ്രമാണിച്ച് എന്ത് വീഡിയോ ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് ഇതേക്കുറിച്ച് ചിന്തിച്ചത്. അപ്പുമോന് പറഞ്ഞ ഐഡിയയാണ് ഇതെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. മോന് ജനിച്ച എല്ലാ ദിവസവും വീഡിയോ എടുത്ത് സൂക്ഷിക്കുമായിരുന്നു. അപ്പു ഇടയ്ക്ക് ഈ വീഡിയോ ഒക്കെ എടുത്ത് കാണും, അയ്യോ ഇത് ഞാനാണോ എന്നൊക്കെയാണ് അവന് ചോദിക്കാറുള്ളത്. ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയപ്പോള്‍ അമ്മേ എന്റെ ഈ വീഡിയോ ഒക്കെ അമ്മയ്ക്ക് ഇട്ടൂടേയെന്ന് ചോദിച്ചിരുന്നു. മോന്റെ പിറന്നാളിന് കുറച്ച് വീഡിയോ ഇടാമെന്ന് കരുതി. അപ്പുവിന്റെ കുഞ്ഞുന്നാളത്തെ കുസൃതിയൊക്കെ ചേര്‍ത്തുള്ള വീഡിയോയാണ് ഞാനിന്ന് പോസ്റ്റ് ചെയ്യുന്നതെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. നിരവധി പേരാണ് അപ്പുവിന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. അമ്മയുടെ ചക്കരക്കുട്ടിയായി അമ്മയെ ഒരുപാട് കാലം നോക്കി ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ, അമ്മയും അച്ഛനും ചേച്ചിയുടെ ഭാഗ്യമാണ്. അമ്മയ്ക്ക് തണലായി നില്ക്കുന്ന മോന് ആശംസകള്‍. ഹാപ്പി ബര്‍ത്ത് ഡേ അമര്‍നാഥ്, എല്ലാവിധ ആശംസകളും നേരുന്നുവെന്നുമായിരുന്നു ആരാധകര്‍ കമന്റ് ചെയ്തത്. കമന്റുകളെല്ലാം അമ്പിളി ദേവി ലൈക്ക് ചെയ്തിട്ടുണ്ട്. പളനി യാത്രയിലെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള വീഡിയോയും അമ്പിളി ദേവി പോസ്റ്റ് ചെയ്തിരുന്നു. അജുക്കുട്ടനെ മൊട്ടയടിക്കാനായാണ് പോയത്. പെട്ടെന്നാണ് തീരുമാനിച്ചത്. പളനിയില്‍ പോവുന്നതിന് മുന്‍പ് ഭിക്ഷയെടുക്കുന്ന ആചാരമുണ്ട് ഞങ്ങളുടെ നാട്ടില്‍. ഞങ്ങളും അങ്ങനെ പോയിരുന്നു. ആചാരത്തിന് പിന്നിലെ ആധികാരികമായ കാര്യങ്ങളൊന്നും അറിയില്ല. അജുമോന് ആദ്യമായിട്ട് പോവുകയല്ലേ, കുറവുകളൊന്നും വരുത്തണ്ടെന്ന് കരുതി എല്ലാം ചെയ്താണ് പളനിയിലേക്ക് പോയതെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. രണ്ടാമത്തെ മകനായ അര്ജുന് ആദ്യമായി കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രത്തില്‍ പോയതിന്റെ വിശേഷങ്ങളുമായാണ് അമ്പിളി ദേവി എത്തിയത്. അര്ജുന് മോനെ പ്രഗ്നന്റായിരിക്കുന്ന സമയത്ത് കുറച്ച് കോംപ്ലിക്കേഷന്‍സൊക്കെയുണ്ടായിരുന്നു. ബ്ലീഡിംഗൊക്കെ ആയിരുന്നു. ബെഡ് റെസ്റ്റൊക്കെ പറഞ്ഞിരുന്നു. അമ്പലത്തിന് മുന്നിലൂടെയാണ് ആശുപത്രിയിലേക്ക് പോവുന്നത്. ശരിക്കും കരഞ്ഞാണ് പോയത്. ദേവി എന്റെ കുഞ്ഞിനെ ഒരാപത്തും കൂടെ തന്നേക്കണേ. ദേവിയമ്മയുടെ നടയില്‍ക്കൊണ്ടുവന്ന് തുലാഭാരം തൂക്കിയേക്കാമെന്നായിരുന്നു അന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചതെന്ന് അമ്പിളി ദേവി പറയുന്നു. അന്ന് മോനാണോ മോളാണോ എന്നറിയില്ല. ഭാഗ്യത്തിന് ഒരാപത്തും കൂടെ മോനെ ഞങ്ങള്‍ക്ക് കിട്ടി. അവന് ജനിച്ച് അധികം കഴിയാതെ തന്നെ ലോക്ഡൗണായി. ചോറൂണ് സമയത്തൊന്നും പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ അവന് 2 വയസായി, ഈ സമയത്താണ് ഞങ്ങള്‍ക്ക് അവനേം കൊണ്ട് പുറത്തൊക്കെ പോവാന്‍ പറ്റിയത്. ആദ്യമായാണ് പോവുന്നതെങ്കിലും അവന് നല്ല ഹാപ്പിയായിരുന്നു. മുന്‍പരിചയമുള്ള ആളെപ്പോലെ ഞങ്ങളുടെ കൈയ്യൊക്കെ വിടുവിച്ചായിരുന്നു നടന്നത്. ആ വീഡിയോയാണ് താന്‍ കാണിക്കാന്‍ പോവുന്നതെന്നും അമ്പിളി പറഞ്ഞത്.
You May Also Like...

അങ്ങിനെ നടൻ ദിലീപിന്റെ VIP കെണിയിൽ വീണു… വീഡിയോ കൈയിൽ
May 17, 2022

ലാലേട്ടന്റെ മോൻ തന്നെ വല്ലാത്ത അഭ്യാസി, പ്രണവിന്റെ ഒറ്റക്കയറിലൂടെയുള്ള നടത്തം… ബാലൻസിങ്ങ്..
May 17, 2022

വലിയ താര ദമ്പതികൾ വേർപിരിഞ്ഞു, കോടതിയിൽനിന്ന് പരസ്പ്പരം നോക്കാതെ രണ്ടുവഴികളിലൂടെ ഇറങ്ങി
May 17, 2022

പ്രശസ്ത ചലച്ചിത്ര നടൻ ശങ്കറിൻ്റെ മാതാവ് സുലോചന പണിക്കർ അന്തരിച്ചു.
May 17, 2022

നടൻ മാധവന്റെ അവസ്ഥകണ്ട് പൊട്ടിക്കരഞ്ഞ് നവ്യാനായർ, അറിഞ്ഞില്ല, ആരും പറഞ്ഞില്ലത്രേ… ദുരിതമാണ്
May 17, 2022

സീരിയൽ നടി പല്ലവി മരിച്ചനിലയിൽ വയസ്സ് ഇരുപത്തിയൊന്ന്, ഫാനിലാണ് തൂങ്ങിയത്
May 17, 2022