ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത് ഇത്തരം ഒരു നഴ്സിന്റെ വിഡിയോ ആണ്.
പക്ഷാഘാതം പിടിപെട്ട തന്റെ രോഗിക്ക് എക്സർസൈസിനൊപ്പംതന്നെ നിറയെ പോസിറ്റിവിറ്റിയും പകർന്നു.
നൽകുകയാണ് ഈ നഴ്സ്. ‘ബുള്ളറ്റ് ബണ്ടിക്ക്’ എന്ന തെലുങ്ക് ആൽബത്തിന്റെ വരികളിട്ട് നഴ്സ് ഡാൻസ് ഡാൻസ് സ്റ്റെപ്പ് വയ്ക്കുകയും അതിനോടൊപ്പതന്നെ കിടക്കയിൽ കിടക്കുന്ന രോഗിയെ കൈകൾ അനക്കി
സ്റ്റെപ് ചെയ്യാനും നഴ്സ് പ്രോത്സഹിപ്പിക്കുകയും ചെയ്യുന്നു. കൈകൾ എടുത്ത് നഴ്സിനൊപ്പം സ്റ്റെപിടുന്ന രോഗിയെയും വിഡിയോയിൽ കാണാം. ഇന്നു കണ്ട ഏറ്റവും മനം കുളിർപ്പിക്കുന്ന കാഴ്ച എന്നു പറഞ്ഞുള്ള പോസിറ്റീവ് കമന്റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.